അപർണ|
Last Modified ഞായര്‍, 13 മെയ് 2018 (12:45 IST)
തമിഴിലെ മുൻനിര നായികമാരിൽ മുൻപന്തിയിൽ തന്നെയാണ് അമല പോളിന്റെ സ്ഥാനവും. നായികാ പ്രാധാന്യമുള്ള സിനിമകളിലും താരം അഭിനയിക്കാറുണ്ട്. അമ്മ കണക്ക് എന്ന ചിത്രത്തിലെ പ്രകടനം മാത്രം എടുത്താൽ മതി ഇക്കാര്യം മനസ്സിലാക്കാൻ.
എന്നാൽ, അമ്മവേഷത്തിന്റെ പേരില്‍ നടിമാരെ മാത്രം വേട്ടയാടുന്നത് എന്തിനാണെന്ന് ചോദിക്കുകയാണ് അമല പോൾ. ഭാസ്‌കര്‍ ഒരു റാസ്‌കലിലെ അമ്മ വേഷം നടി എന്ന നിലയില്‍ കരിയറിനെ ദോഷകരമായി ബാധിക്കില്ലേ എന്ന ചോദ്യമാണ് അമലയെ പ്രകോപിപ്പിച്ചത്.
എന്തുകൊണ്ടാണ് നായികമാരോട് മാത്രം ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് എനിക്ക് മനസ്സിലാകുന്നില്ല. എന്റെ സഹതാരം അരവിന്ദ് സാമി ഇതേ ചിത്രത്തില്‍ ഈ രണ്ടു കുട്ടികളുടെ പിതാവിന്റെ വേഷമല്ലേ ചെയ്യുന്നത് എന്തു കൊണ്ടാണ് അദ്ദേഹത്തിന്റെ നേര്‍ക്ക് ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നു വരാത്തത്.
സൂര്യ പസങ്കയില്‍ രണ്ടു കുട്ടികളുടെ അച്ഛനായി വേഷമിട്ടു. അതു പോലെ തന്നെ വിജയ് സേതുപതിയും. - അമല പറയുന്നു.
പുതിയ ചിത്രം ഭാസ്‌കര്‍ ഒരു റാസ്‌കലിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമവുമായുള്ള അഭിമുഖത്തിലാണ് നടി പൊട്ടിത്തെറിച്ചത്.