Ajayante Randam Moshanam Review: അജയന്റെ രണ്ടാം മോഷണം തിയറ്ററുകളില്‍; ആദ്യ പ്രതികരണങ്ങള്‍ ഇവിടെ അറിയാം

'മികച്ച ആദ്യ പകുതി. ടൊവിനോ തിളങ്ങിയിരിക്കുന്നു'

Ajayante Randam Moshanam Review
രേണുക വേണു| Last Updated: വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (11:10 IST)
Ajayante Randam Moshanam Review

Ajayante Randam Moshanam Review: ടൊവിനോ തോമസിനെ നായകനാക്കി ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത 'അജയന്റെ രണ്ടാം മോഷണം' (ARM) തിയറ്ററുകളില്‍. വന്‍ മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായ ത്രീഡി (3D) ദൃശ്യമികവിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസ്, യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സക്കറിയ തോമസും ചേര്‍ന്നാണ് നിര്‍മാണം. സുജിത് നമ്പ്യാര്‍ ആണ് കഥ. തിരക്കഥ (അഡീഷണല്‍) ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപ്.

കുഞ്ഞികേളു, മണിയന്‍, അജയന്‍ എന്നീ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാര്‍. ബേസില്‍ ജോസഫ്, രോഹിണി, ഹരീഷ് ഉത്തമന്‍, ജഗദീഷ്, പ്രമോദ് ഷെട്ടി, അജു വര്‍ഗീസ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ദിബ നൈനാന്‍ തോമസ് ആണ് സംഗീതം. ക്യാമറ ജോമോണ്‍ ടി ജോണ്‍. ശബ്ദം കൊണ്ട് മോഹന്‍ലാലും സിനിമയുടെ ഭാഗമാകുന്നുണ്ട്.


ആദ്യ ഷോയ്ക്കു ശേഷം സോഷ്യല്‍ മീഡിയയില്‍ വന്ന ചില പ്രതികരണങ്ങള്‍ ഇങ്ങനെ:

അജയന്റെ രണ്ടാം മോഷണം വളരെ ആസ്വദിച്ചു കണ്ടു. അതിഗംഭീര വര്‍ക്കുകള്‍ അടങ്ങിയ രണ്ടാം പകുതി. ടൊവിനോ മണിയന്‍ എന്ന കഥാപാത്രമായി തകര്‍ത്താടിയിരിക്കുന്നു. അത് മാത്രം കാണാന്‍ ടിക്കറ്റെടുത്താലും നഷ്ടമാകില്ല. ഉറപ്പായും തിയറ്ററില്‍ കാണേണ്ട സിനിമ - വിഘ്‌നേഷ് മധു എന്ന പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചു

ആദ്യ പകുതി അല്‍പ്പം ദൈര്‍ഘ്യം കൂടുതല്‍ ആണെങ്കിലും മികച്ച തിയറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കാന്‍ ചിത്രത്തിനു സാധിക്കുന്നുണ്ട്. പാട്ടുകളും പശ്ചാത്തല സംഗീതവും മികച്ചുനില്‍ക്കുന്നു. ചില സീനുകള്‍ 3D ദൃശ്യമികവില്‍ കാണുമ്പോള്‍ മികച്ച എക്‌സ്പീരിയന്‍സ് നല്‍കുന്നു. ടൊവിനോയുടെ പ്രകടനം എടുത്തുപറയേണ്ടതാണ് - മറ്റൊരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടു

മികച്ച ആദ്യ പകുതി. ടൊവിനോ തിളങ്ങിയിരിക്കുന്നു. മറ്റു അഭിനേതാക്കളുടെ പ്രകടനങ്ങളും ഗംഭീരം - സ്വയംകുമാര്‍ ദാസ് എന്ന പ്രേക്ഷകന്റെ അഭിപ്രായം ഇങ്ങനെയാണ്

വിഷ്വല്‍ ക്വാളിറ്റി കൊണ്ട് പാന്‍ ഇന്ത്യന്‍ സിനിമയെന്ന് ഉറപ്പിച്ചു പറയാം. അജയന്റെ രണ്ടാം മോഷണം ഓണം വിന്നറാകുമെന്ന് ഉറപ്പാണ്. ടൊവിനോയുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് ചിത്രത്തിലേതെന്നും ആദ്യ ഷോയ്ക്കു ശേഷം പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരിക്കുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :