വളരെക്കാലത്തിനു ശേഷം ആര്‍ക്കും ക്രെഡിറ്റുകളൊന്നുമില്ല,കല്യാണ വിശേഷങ്ങളുമായി അഹാന

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 19 ജൂണ്‍ 2023 (15:13 IST)
 
 
അച്ഛന്റെ അടുത്ത സുഹൃത്തായ അപ്പാ ഹാജയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അഹാന.അമ്മ സിന്ധുവിനും അച്ഛന്‍ കൃഷ്ണകുമാറിനും സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്കൊപ്പമാണ് എത്തിയത്. 
 
'എന്റെ സ്വന്തം വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചിരുന്നു, അതിനാല്‍ വളരെക്കാലത്തിനു ശേഷം നല്‍കാന്‍ ക്രെഡിറ്റുകളൊന്നുമില്ല',-എന്ന് കുറിച്ച് കൊണ്ടാണ് അഹാന തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.
 
തനിക്ക് ഏറെ ഇഷ്ടമുള്ള മട്ടന്‍ ബിരിയാണി കഴിക്കാന്‍ ആയതിന്റെ സന്തോഷവും ചിത്രങ്ങളിലൂടെ അഹാന പങ്കുവയ്ക്കുന്നു. 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :