എമ്പുരാനു ശേഷം മുരളി ഗോപിയുടെ തിരക്കഥ,നായകൻ ആര്യ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ഓഗസ്റ്റ് 2024 (21:35 IST)
മുരളി ഗോപിയുടെ ആദ്യമായി തമിഴിൽ തിരക്കഥ ഒരുക്കുന്ന സിനിമയിൽ ആര്യ നായകൻ.പൂജ തമിഴ്നാട് രാമനാഥപുരത്ത് നടന്നു. എമ്പുരാനു ശേഷം മുരളി ഗോപി എഴുതുന്ന സിനിമ കൂടിയാണിത്.ജിയെൻ കൃഷ്ണകുമാറാണ് സംവിധാനം.


മലയാളം , തമിഴ് , തെലുങ്ക് , കന്നഡ തുടങ്ങിയ ഭാഷകളിലെ താരങ്ങളും അണിനിരക്കും. രണ്ടു ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്.ടിയാൻ എന്ന സിനിമയ്ക്ക് ശേഷം മുരളീ ഗോപിയും ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

മാർക്ക് ആന്റണിക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ സിനിമ കൂടിയാണിത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :