പിരിഞ്ഞത് ഒന്നിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായപ്പോള്‍, ഡിവോഴ്‌സ് രണ്ട് പേരും ഒരുമിച്ചെടുത്ത തീരുമാനം; നടി രേവതിയുടെ ജീവിതത്തില്‍ സംഭവിച്ചത്

രേണുക വേണു| Last Updated: ശനി, 5 ഫെബ്രുവരി 2022 (15:52 IST)
വ്യക്തി ജീവിതത്തെ കുറിച്ചുള്ള നടി രേവതിയുടെ പഴയൊരു തുറന്നുപറച്ചില്‍ വീണ്ടും ചര്‍ച്ചയാകുന്നു. നടനും സംവിധായകനും ഛായാഗ്രഹകനുമായ സുരേഷ് ചന്ദ്ര മേനോന്‍ ആയിരുന്നു നടി രേവതിയുടെ ആദ്യ ഭര്‍ത്താവ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇരുപതാം വയസ്സിലാണ് രേവതി സുരേഷിനെ വിവാഹം കഴിച്ചത്. അമ്മയുടേയും അച്ഛന്റേയും പൂര്‍ണ സമ്മതത്തോടെയാണ് സുരേഷിനെ വിവാഹം കഴിച്ചതെന്ന് രേവതി പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

ഞങ്ങള്‍ക്ക് സുന്ദരമായ ഒരു ജീവിതമായിരുന്നു. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. പക്ഷേ എപ്പോഴോ ഭാര്യാ ഭര്‍ത്താക്കന്മാരായി ജീവിക്കാന്‍ പറ്റില്ലാ എന്ന് രണ്ട് പേര്‍ക്കും തോന്നിയപ്പോള്‍ ആദ്യം പറഞ്ഞത് സുരേഷിന്റെ അമ്മയുടെ അടുത്താണ്. പിന്നെ എന്റെ കുടുംബത്തിലും ഞങ്ങള്‍ ഞങ്ങളുടെ കാരണങ്ങള്‍ പറഞ്ഞു. പിരിയുന്നതിനെ കുറിച്ച് പറഞ്ഞപ്പോള് നിങ്ങള്‍ അതിനായി ഒന്നുകൂടി ശ്രമിക്കാനായിരുന്നു അവരുടെ നിര്‍ദേശം. വീട്ടുകാരുടെ നിര്‍ദേശ പ്രകാരം തങ്ങള്‍ അഞ്ചാറ് വര്‍ഷം കൂടി ഒന്നിച്ച് ജീവിക്കാന്‍ ശ്രമിച്ചെന്നും രേവതി പറയുന്നു. ബന്ധം പഴയപോലെ വര്‍ക്കൗട്ട് ആകില്ലെന്ന് മനസിലാക്കിയപ്പോഴാണ് പിരിഞ്ഞത്. നല്ല സുഹൃത്തുക്കളില്‍ നിന്ന് ശത്രുതയിലേക്ക് മാറുന്നതിന് മുമ്പ് പിരിയുന്നതാണ് നല്ലതെന്നും രേവതി പറഞ്ഞു.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :