പ്രിയങ്കയേയും സൽമാനേയും തോൽ‌പ്പിച്ച് പ്രിയ!

അപർണ| Last Modified വ്യാഴം, 13 ഡിസം‌ബര്‍ 2018 (09:03 IST)
ഒരു അഡാറ് ലൌവിലെ ഗാനത്തിലൂടെയാണ് ഇന്ത്യയെങ്ങും അരിയപ്പെടുന്ന നടിയായത്. ആ കണ്ണു ചിമ്മലും അഭിനയവും കാണാൻ പ്രേക്ഷകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ, മറ്റൊരു റെക്കോർഡ് കൂടി പ്രിയയ്ക്ക് ലഭിച്ചിരിക്കുകയാണ്.

ഈ വര്‍ഷം ഗൂഗിള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ വ്യക്തി എന്ന ഖ്യാതിയാണ് പ്രിയ സ്വന്തമാക്കിയത്. കല്ല്യാണം കൊണ്ട് ബോളിവുഡിനും ഹോളിവുഡിനും ആഘോഷമാക്കിയ പ്രിയങ്ക ചോപ്രയേയും നിക് ജൊനാസിനേയുമാണ് ഇതോടെ പ്രിയ പിന്നിലാക്കിയിരിക്കുന്നത്.

ലിസ്റ്റിൽ നികാണ് രണ്ടാംസ്ഥാനത്ത്. പ്രിയങ്കയെ വിവാഹം ചെയ്തതോടെയാണ് നികിനെ ആളുകൾ തിരഞ്ഞത്. നിക്കിന്റെ ഭാര്യ പ്രിയങ്കയ്ക്ക് പക്ഷേ, സെര്‍ച്ചില്‍ നാലാമതെത്താനേ കഴിഞ്ഞുള്ളൂ. ബോളിവുഡിന്റെ സ്വന്തം മസിൽ മാന് ഏഴാം സ്ഥാനമാണ് ലഭിച്ചത്.

സോനം കപൂറിനെ വിവാഹം കഴിച്ച ആനന്ദ് അഹൂജ, സാറ അലി ഖാന്‍, സല്‍മാന്‍ ഖാന്‍, മേഘന്‍ മെര്‍ക്കല്‍, ഗായകന്‍ അനൂപ് ജലോട്ട, ബോണി കപൂര്‍ എന്നിവരാണ് അഞ്ച് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :