aparna shaji|
Last Modified ചൊവ്വ, 2 മെയ് 2017 (08:51 IST)
നടി ലിസിയുടെ പിതാവ് നെല്ലിക്കാട്ടില്‍ പാപ്പച്ചന്‍ എന്ന് വിളിക്കുന്ന എന്‍ ഡി വര്‍ക്കി (75) അന്തരിച്ചു. ഏപ്രില്‍ ഉച്ചയോടെയാണ് അന്ത്യം. തന്നെ കാണാൻ മകൾ വരുമെന്ന് അവസാനം നിമിഷം വരെ വര്‍ക്കി പ്രതീക്ഷിച്ചിരുന്നു. പക്ഷേ ലിസി എത്തിയില്ല.
ഹൃദയാഘാതത്തേയും പക്ഷാഘാതത്തേയും തുടർന്ന് തളർന്ന് വീണ വർക്കി കൂലിപ്പണിക്കാരനായ അനിയന്‍ ബാബുവിന്റെ വീട്ടിലായിരുന്നു തങ്ങിയിരുന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ കഷ്ടപ്പെടുന്ന തനിക്കു ലിസിയില്‍നിന്നു സഹായം വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടു വര്‍ക്കി അധികൃതരെ സമീപിച്ചതു വാര്‍ത്തയായിരുന്നു.
ഇതേത്തുടർന്ന് പിതാവിനു മതിയായ സംരക്ഷണം നല്‍കാന്‍ ലിസിയോട് മൂവാറ്റുപുഴ ആര്‍ഡിഒ പിഎന്‍ സന്തോഷ് ഉത്തരവിട്ടിരുന്നു. പക്ഷേ, വര്‍ക്കി തന്റെ പിതാവല്ലെന്നു പറഞ്ഞ ലിസി ഉത്തരവു പാലിക്കാന്‍ തയാറായില്ല. വര്‍ക്കി വീണ്ടും അധികൃതരെ സമീപിച്ചതിനെത്തുടര്‍ന്നു ലിസി സാമ്പത്തിക സഹായം നൽകണമെന്ന് അധികൃതർ കർശന ഉത്തരവിട്ടിരുന്നു.
ഭാര്യയും മകളും തന്നെ അകറ്റി നിർത്തുകയായിരുന്നുവെന്ന് വർക്കി പറഞ്ഞിരുന്നു. ജീവിതം ദുരിതമായതോടെയാണു ജീവനാംശം ആവശ്യപ്പെട്ട് വര്‍ക്കി ലിസിക്കെതിരെ പരാതി നല്‍കിയത്. ഇത്രയും കാലത്തെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ എന്റെ അച്ഛനെ കണ്ടിട്ടില്ല. എനിക്കറിയാത്ത ഒരു വ്യക്തിയെ പരിചരിക്കാനായി ഞാനെന്തിന് പണം നല്‍കണം? എന്നെ വളര്‍ത്തിയത് അമ്മയാണ്- ഇതായിരുന്നു ലിസിയുടെ മറുപടി.