തന്റെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍ അനാവശ്യപോസ്റ്റുകള്‍; സൈബര്‍ പൊലീസില്‍ പരാതിയുമായി നടി സ്വാസിക

Swasika, Facebook, Anupama Parameswaran, സ്വാസിക, ഫേസ്‌ബുക്ക്, അനുപമ പരമേശ്വരന്‍
ഗേളി ഇമ്മാനുവല്‍| Last Modified തിങ്കള്‍, 13 ഏപ്രില്‍ 2020 (19:20 IST)
സ്വന്തം പേരിലുള്ള വ്യജ ഫേസ്ബുക്ക് പേജില്‍ നിന്ന് അനാവശ്യപോസ്റ്റുകള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്ന് നടി സൈബര്‍ പൊലീസില്‍ പരാതി നല്‍കി. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. സ്വാസിക സീത എന്ന പേരിലുള്ള പേജില്‍ നേരത്തേ നടി അനുപമ പരമേശ്വരന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വന്നിരുന്നു. ഇതിനെതിരെ അനുപമ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വാസികയും രംഗത്തുവരുന്നത്. വ്യാജ ഫേസ്‌ബുക്ക് പേജിനെതിരെ റിപ്പോര്‍ട്ട് ചെയ്യാനും ആരാധകരോട് സ്വാസിക ആവശ്യപ്പെടുന്നുണ്ട്.

സ്വാസികയുടെ ഫേസ്ബുക്ക് പോസ്റ്റ് -

പ്രിയ സുഹൃത്തുക്കളെ ഈയിടെ എന്റെ പേരില്‍ ഒരു വ്യാജ ഫേസ്ബുക് പേജില്‍ നിന്നും അനാവശ്യമായ പോസ്റ്റുകള്‍ വരുന്നതായി ശ്രദ്ധയില്‍ പെട്ടു, അതിനെതിരെയായുള്ള സൈബര്‍ നടപടികള്‍ നടക്കുകയാണ്. എന്നെ സ്‌നേഹിക്കുന്ന എന്റെ എല്ലാം സുഹൃത്തുക്കളും താഴെ കൊടുത്തിരിക്കുന്ന പേജ് ലിങ്ക് കയറി റിപ്പോര്‍ട്ട് ചെയ്യുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :