സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 10 ഡിസംബര്‍ 2024 (12:27 IST)
കോകിലയുടെ മനസ്സ് വേദനിപ്പിക്കുന്നത് ശരിയല്ലെന്നും ട്രൂ ലവ് ആണ് ഞങ്ങളുടേതെന്നും നടന്‍ ബാല പറഞ്ഞു.
കോകില കരഞ്ഞാല്‍ താനും കരയുമെന്നും അതാണ് തങ്ങളെ ലക്ഷ്യം വയ്ക്കുന്നവരുടെ ഉദ്ദേശമെന്നും ബാല പറഞ്ഞു. ബാലയുടെയും കോകിലയുടെയും പഴയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ചിത്രത്തില്‍ ബാലയ്ക്കും മുന്‍ ഭാര്യക്കും ഒപ്പം ചെറിയൊരു കുട്ടിയായിട്ടാണ് കോകിലയുള്ളത്. ഇതില്‍ ബാല ധാരാളം വിമര്‍ശനങ്ങള്‍ നേരിട്ടു.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫോട്ടോ മോര്‍ഫിംഗ് ആണെന്നും സ്വത്തിന് വേണ്ടി ആരൊക്കെയോ ചെയ്യുന്ന കാര്യങ്ങളാണിതൊന്നും ബാല ആരോപിച്ചു. സംഭവത്തില്‍ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നടന്‍ വ്യക്തമാക്കി. ഞാനിപ്പോള്‍ മനസമാധാനമായി ജീവിച്ചു പോവുകയാണ്. കോകില എനിക്ക് ദൈവമാണ്. എന്റെ ജീവിതം മുന്നോട്ടു പോകുന്നതിന് കാരണം എന്റെ ഭാര്യയാണെന്നും ബാല പറഞ്ഞു.