അനുബന്ധ വാര്‍ത്തകള്‍
- പ്രതിഫലത്തിന്റെ കാര്യത്തില്‍ രണ്ടാമനായി മമ്മൂട്ടി!മോഹന്‍ലാല്‍ അന്യഭാഷ സിനിമകള്‍ക്ക് വാങ്ങുന്നത് കോടികള്‍
- '369', വണ്ടി ആരുടെ ആണെന്ന് മനസ്സിലായോ? 'ഓസ്ലര്' സെറ്റിലെ സന്തോഷം പങ്കുവെച്ച് നടന് സെന്തില്‍ കൃഷ്ണ
- മമ്മൂട്ടിയും ജയറാമും ഒന്നിച്ചിട്ടും കാര്യമില്ല !'ഓസ്ലർ'ന് ബോക്സ് ഓഫീസിൽ എന്ത് സംഭവിച്ചു ?
- Mammootty- Parvathy: കസബക്കെതിരെ സംസാരിച്ച ശേഷം മമ്മൂട്ടിയെ അഭിമുഖീകരിക്കാൻ പാർവതി മടിച്ചു: ഇടവേള ബാബു
- Mammootty: മോദിയുടെ കൈയില്‍ നിന്നു മമ്മൂട്ടി അക്ഷതം സ്വീകരിച്ചോ? ഇതാണ് സംഭവിച്ചത്
Abraham Ozler Second Part: ഓസ്ലറും അലക്സാണ്ടറും വീണ്ടും കണ്ടുമുട്ടും; സൂപ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് മിഥുന് മാനുവല്‍ തോമസ്
രണ്ടാം ഭാഗത്തിനു വേണ്ടി മിഥുന് മാനുവല്‍ തന്നെയായിരിക്കും തിരക്കഥ രചിക്കുക
Abraham Ozler Second Part: ജയറാമിനെ നായകനാക്കി മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്ലറിന് രണ്ടാം ഭാഗം. സംവിധായകന് മിഥുന് മാനുവല്‍ തോമസ് തന്നെയാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ജയറാമിന്റെ ഓസ്ലര് എന്ന കഥാപാത്രവും മമ്മൂട്ടി അവതരിപ്പിച്ച അലക്സാണ്ടര്‍ എന്ന കഥാപാത്രവും വീണ്ടും കണ്ടുമുട്ടേണ്ട അവസ്ഥയിലാണ് സിനിമ അവസാനിപ്പിച്ചിരിക്കുന്നതെന്ന് മിഥുന് പറഞ്ഞു.
'ഓസ്ലറും അലക്സാണ്ടറും വീണ്ടും കണ്ടുമുട്ടേണ്ട അവസ്ഥയിലാണ് സിനിമ അവസാനിപ്പിച്ചിരിക്കുന്നത്. ഇതിനേക്കാള്‍ വലിയൊരു രഹസ്യത്തിന്റെ ചുരുളഴിയാനുണ്ട്. ആ രഹസ്യം ചുരുളഴിക്കണമെന്ന് തന്നെയാണ് വിചാരിച്ചിരിക്കുന്നത്. അതൊരു വലിയ സിനിമയായിരിക്കും,' മിഥുന് പറഞ്ഞു.
രണ്ടാം ഭാഗത്തിനു വേണ്ടി മിഥുന് മാനുവല്‍ തന്നെയായിരിക്കും തിരക്കഥ രചിക്കുക. ജയറാമിനും മമ്മൂട്ടിക്കും തുല്യ പ്രാധാന്യമുള്ള തരത്തിലാണ് കഥ ആലോചിക്കുന്നത്. ജനുവരി 11 ന് തിയറ്ററുകളിലെത്തിയ ഓസ്ലര് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടയിലാണ് രണ്ടാം ഭാഗത്തിനുള്ള സാധ്യതയും സംവിധായകന് പങ്കുവെച്ചത്. ഇതിനോടകം 30 കോടിയിലേറെ കളക്ഷന്‍ ചിത്രത്തിനു ലഭിച്ചിട്ടുണ്ടെന്നാണ് അനൗേേദ്യാഗിക കണക്കുകള്‍.