Teaser | രോമാഞ്ചത്തിനും മേലെ ആവേശം ! ഇതുവരെ കാണാത്ത ഫഹദ്, ടീസര്‍ കണ്ടില്ലേ?
കെ ആര്‍ അനൂപ്|
Last Updated:
ബുധന്‍, 24 ജനുവരി 2024 (12:41 IST)
Aavesham Official Teaser Out Now
രോമാഞ്ചം സംവിധായകന്‍ ജിത്തു മാധവന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആവേശം'. സിനിമയുടെ ടീസര്‍ പുറത്തുവന്നു. ഏപ്രില്‍ 11ന് ചിത്രം തിയറ്ററില്‍ എത്തുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ.എസ്., റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്,ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളില്‍ അന്‍വര്‍ റഷീദ്, നസ്രിയ നസീം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.