കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 6 മാര്‍ച്ച് 2024 (17:46 IST)
തമിഴില്‍ 2024ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ മുന്നില്‍ എത്തിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കളക്ഷന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ ചിത്രം. 2024ലെ മൂന്നാമത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സ് മാറിക്കഴിഞ്ഞു. പൊങ്കലിന് റിലീസായ രണ്ട് ചിത്രങ്ങളാണ് സിനിമയ്ക്ക് മുന്നില്‍ ഇനിയുള്ളത്.
പൊങ്കലിന് റിലീസായ അയലനാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് ക്യാപ്റ്റന്‍ മില്ലറാണ്. ഈ രണ്ട് സിനിമകള്‍ കഴിഞ്ഞാല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് മൂന്നാം സ്ഥാനത്ത്. ഞായറാഴ്ച നാലുകോടിക്ക് മുകളിലായിരുന്നു തമിഴ്‌നാട്ടിലെ കളക്ഷന്‍. നിലവില്‍ 21 കോടിക്ക് മുകളില്‍ കളക്ഷന്‍ സിനിമ നേടിക്കഴിഞ്ഞു.
തമിഴ് ബോക്‌സ് ഓഫീസില്‍ രജനികാന്തിന്റെ 'ലാല്‍ സലാം' കളക്ഷനെ മഞ്ഞുമ്മല്‍ ബോയ്‌സ് മറികടന്നു.
ലാല്‍ സലാം 90 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്.
ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ചിത്രം രണ്ടാഴ്ച മാത്രമാണ് തിയേറ്ററുകളില്‍ നിന്നത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 18 കോടിയാണ്. 16 കോടിക്ക് അടുത്ത് തമിഴ്‌നാട്ടില്‍ നിന്നായിരുന്നു സിനിമ സ്വന്തമാക്കിയത്.
തമിഴ്‌നാട്ടില്‍ നിന്ന് മൂന്ന് ദിവസം കൊണ്ട് തന്നെ ലാല്‍സലാം കളക്ഷന്‍ മഞ്ഞുമ്മല്‍ ബോയ്‌സ് മറികടന്നു.ഇപ്പോള്‍ 21 കോടിയിലേറെയാണ് തമിഴ്‌നാട്ടിലെ മഞ്ഞുമ്മല്‍ ബോയ്‌സ് കളക്ഷന്‍. ഒരു മലയാള ചിത്രം തമിഴ്‌നാട്ടിലെ സൂപ്പര്‍താരത്തിന്റെ കളക്ഷന്‍ മറികടന്നു എന്നതാണ് പ്രത്യേകത. ഇത് വാര്‍ത്തകളില്‍ നിറഞ്ഞു.