16 ദിവസം കൊണ്ട് 1971 ബിയോണ്ട് ബോർഡേഴ്സ് നേടിയത് വെറും 6 കോടി!

ഇനി രക്ഷയില്ല, മോഹൻലാൽ ചിത്രത്തിന്റെ കളക്ഷൻ കേട്ടാൽ ഞെട്ടും!

aparna shaji| Last Modified ചൊവ്വ, 25 ഏപ്രില്‍ 2017 (11:31 IST)
മോഹൻലാലിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് 1971 ബിയോണ്ട് ബോർഡേഴ്സ്. മേജർ രവിയും മോഹൻലാലും ഒന്നിച്ചപ്പോൾ ഒരു ഹിറ്റ് ചിത്രമായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ ആദ്യദിനം തന്നെ ആരാധകരുടെ പ്രതീക്ഷ തകർത്ത ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയമായി തീർന്നിരിയ്ക്കുകയാണ്.

ചിത്രത്തിന്റെ 16 ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷനാണ് ഇപ്പോൾ പുറത്തുവരുന്നത്. റിലീസ് ചെയ്ത് 16 ദിവസം കഴിയുമ്പോള്‍ കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് ചിത്രത്തിന് നേടാന്‍ കഴിഞ്ഞത് വെറും 6.4 കോടി മാത്രമാണ്. ഏപ്രില്‍ ഏഴിനാണ് ബിയോണ്ട് ബോര്‍ഡേഴ്‌സ് തിയേറ്ററിലെത്തിയത്.

മുന്തിരിവള്ളികൾ തളിക്കുമ്പോൾ എന്ന ചിത്രത്തിന് ശേഷം തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു ഇത്. അതുകൊണ്ട് തന്നെ ആദ്യ ദിവസും അത്യാവശ്യം കളക്ഷൻ ലഭിച്ചിരുന്നു. 190 തിയേറ്ററുകളില്‍ റിലീസ് ചെയ്ത ബിയോണ്ട് ബോര്‍ഡേഴ്‌സ് ആദ്യ ദിവസം 2.80 കോടി കലക്ഷന്‍ നേടി. ആദ്യ മൂന്ന് ദിവസം കഴിയുമ്പോള്‍ ചിത്രം നേടിയത് 4.5 കോടി മാത്രമാണ്. പത്ത് ദിവസം പിന്നിട്ടപ്പോള്‍ 5.14 കോടി വരെ എത്താന്‍ മാത്രമേ ചിത്രത്തിന് കഴിഞ്ഞുള്ളൂ.

പതിനഞ്ച് കോടി രൂപയ്ക്കാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രം നിര്‍മിച്ചത്. എന്നാല്‍ മുടക്ക് മുതല്‍ പോയിട്ട്, അതിന്റെ പാതി പോലും എത്താന്‍ ഇതുവരെ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. ചിത്രത്തിന് ഇനി രക്ഷപെടാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയം ആണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :