100 കോടി ക്ലബ് ഇനി മമ്മൂട്ടി ഭരിക്കും, അതും ഒരു വര്‍ഷത്തിനുള്ളില്‍ 4 തവണ!

Mammootty, Raja, Vysakh, Master Piece, Udaykrishna, Dileep, Nadirshah, മമ്മൂട്ടി, രാജ, വൈശാഖ്, മാസ്റ്റര്‍പീസ്, ഉദയ്കൃഷ്ണ, ദിലീപ്, നാദിര്‍ഷ
BIJU| Last Modified ബുധന്‍, 14 ജൂണ്‍ 2017 (15:22 IST)
മലയാളത്തിന് ഇനി 100 കോടി ക്ലബ് അപ്രാപ്യമല്ല. പുലിമുരുകന്‍ തുറന്നിട്ട വാതിലിലൂടെ ഇനിയും അനവധി വന്‍ ഹിറ്റുകള്‍ കടന്നുവരുമെന്നുറപ്പാണ്. അതിനായി ഏറ്റവുമധികം തയ്യാറെടുപ്പുകള്‍ നടത്തുന്നത് മമ്മൂട്ടിയാണ്.

മമ്മൂട്ടിയുടേതായി 2017ല്‍ 100 കോടി ക്ലബിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത് നാല് സിനിമകളാണ്. അതില്‍ ഒന്നാമത്തേത് അജയ് വാസുദേവിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘മാസ്റ്റര്‍ പീസ്’ തന്നെയാണ്. തിരക്കഥയെഴുതുന്ന മാസ്റ്റര്‍ പീസ് ഒരു അടിപൊളി കോമഡി ആക്ഷന്‍ എന്‍റര്‍ടെയ്നറാണ്.

റാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമാണ് 100 കോടി ക്ലബിന്‍റെ വാതില്‍ തള്ളിത്തുറന്ന് അകത്തുവരുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു സിനിമ. 2 കണ്‍‌ട്രീസ് എന്ന ദിലീപ് ചിത്രം അമ്പതുകോടി കടത്തിയ റാഫിക്കും ഷാഫിക്കും ഒരു മമ്മൂട്ടി സിനിമയെ 100 കോടിയിലെത്തിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാവില്ല.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന കോമഡി എന്‍റര്‍ടെയ്നറിലാണ് മമ്മൂട്ടിയുടെ മറ്റൊരു പ്രതീക്ഷ. ആദ്യ രണ്ട് സിനിമകളിലൂടെ കോടികളുടെ വിജയം സ്വന്തമാക്കിയ നാദിര്‍ഷ ഒരു മമ്മൂട്ടിച്ചിത്രം ചെയ്യുമ്പോള്‍ അത് 100 കോടി ക്ലബ് ഏതാണ്ട് ഉറപ്പിച്ച മട്ടാണ്.

അല്‍‌ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഫാമിലി ആക്ഷന്‍ ത്രില്ലറാണ് ഈ നേട്ടത്തിനായി മത്സരരംഗത്തുള്ള മറ്റൊരു സിനിമ. മമ്മൂട്ടിയുടെ തകര്‍പ്പന്‍ ആക്ഷന്‍ അവതാരം ഈ സിനിമയിലൂടെ കാണാനാകും. മാത്രമല്ല, വൈശാഖ് ‘2’ അവതരിപ്പിക്കാന്‍ ആലോചനയുണ്ട്. അങ്ങനെയെങ്കില്‍ അത് 100 കോടി ക്ലബിലേക്കുള്ള ഷുവര്‍ എന്‍‌ട്രിയാണ്.

എന്തായാലും മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്ത 100 കോടി ക്ലബ് ഈ വര്‍ഷം മമ്മൂട്ടി ഭരിക്കുമെന്നാണ് സൂചനകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

വൈദ്യുതി ബില്ല് 35ശതമാനം വരെ ലാഭിക്കാം; കെഎസ്ഇബിയുടെ ...

വൈദ്യുതി ബില്ല് 35ശതമാനം വരെ ലാഭിക്കാം; കെഎസ്ഇബിയുടെ അറിയിപ്പ്
പമ്പ് സെറ്റ്, വാട്ടര്‍ഹീറ്റര്‍, മിക്‌സി, ഗ്രൈന്‍ഡര്‍, വാഷിംഗ് മെഷീന്‍, ഇസ്തിരിപ്പെട്ടി ...

എന്താണ് സോളോ പോളിയാമറി? ഡേറ്റിംഗ് ലോകത്ത് ട്രെന്റിങ്!

എന്താണ് സോളോ പോളിയാമറി? ഡേറ്റിംഗ് ലോകത്ത് ട്രെന്റിങ്!
മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഡേറ്റിംഗ് ലോകത്ത്, സോളോ പോളിയാമറി എന്ന പുതിയ പ്രവണത ...

അട്ടപ്പാടിയില്‍ ടൂത്ത് പേസ്റ്റെന്ന് കരുതി എലിവിഷം ഉപയോഗിച്ച ...

അട്ടപ്പാടിയില്‍ ടൂത്ത് പേസ്റ്റെന്ന് കരുതി എലിവിഷം ഉപയോഗിച്ച മൂന്ന് വയസ്സുകാരി മരിച്ചു
അട്ടപ്പാടിയിലെ ഓമലയില്‍ ടൂത്ത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തില്‍ എലിവിഷം ...

ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ സഞ്ചരിച്ച കുടുംബം പുഴയില്‍ ...

ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ സഞ്ചരിച്ച കുടുംബം പുഴയില്‍ വീണു; രക്ഷപ്പെട്ടത് അത്ഭുതകരമായി
ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ സഞ്ചരിച്ച കുടുംബം പുഴയില്‍ വീണു. ഞായറാഴ്ച രാത്രി 7 ...

സ്വര്‍ണ്ണവിപണിക്ക് നേരിയ ആശ്വാസം: സംസ്ഥാനത്ത് സ്വര്‍ണ വില ...

സ്വര്‍ണ്ണവിപണിക്ക് നേരിയ ആശ്വാസം: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു
സ്വര്‍ണ്ണവിപണിക്ക് നേരിയ ആശ്വാസമായി സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ...