മുടിവെട്ടാന്‍ ഒരു ലക്ഷം,രജനികാന്ത് മുതല്‍ വിരാട് വരെ കസ്റ്റമേഴ്‌സ്, ആളെ മനസ്സിലായോ ?

Aalim Hakim
കെ ആര്‍ അനൂപ്| Last Modified ശനി, 13 ഏപ്രില്‍ 2024 (15:18 IST)
Aalim Hakim
ഒരാളുടെ മുടിവെട്ടാന്‍ നിങ്ങളുടെ നാട്ടിലൊക്കെ എത്ര രൂപയാകും? പാര്‍ലറുകളുടെ നിലവാരമനുസരിച്ച് വിലയും കൂടും. കൂടിപ്പോയാല്‍ 500 മുതല്‍ 1000 വരെ ആകുമല്ലേ...എന്നാല്‍ ഒരാളുടെ മുടിവെട്ടാന്‍ ലക്ഷങ്ങള്‍ ചോദിക്കുന്ന ഒരാളുണ്ട് ഇവിടെ.

ഇന്ത്യയിലെ ക്രിക്കറ്റ്-സിനിമ താരങ്ങളുടെ ഹെയര്‍ സ്‌റ്റൈലുകള്‍ക്ക് പിന്നില്‍ ഒരു സ്‌റ്റൈലിസ്റ്റ് ഉണ്ട്. വിരാട് കോലിയുടെയും ധോണിയുടെയും ഹെയര്‍ സ്‌റ്റൈലുകള്‍ ഐപിഎല്‍ കാലത്ത് വൈറലായി മാറിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആള്‍. മറ്റാരുമല്ല സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റ് അലി ഹക്കിം ആണ് ആള്‍.

തന്റെ കസ്റ്റമേഴ്‌സില്‍ നിന്നും അലി വാങ്ങുന്ന അടിസ്ഥാന ഫീസ് ഒരു ലക്ഷം രൂപയാണ്. വാര്‍ എന്ന സിനിമയില്‍ ഹൃത്വിക്, അനിമല്‍ ചിത്രത്തില്‍ രണ്‍ബീര്‍, ബോബി ഡിയോള്‍, ജയിലറില്‍ രജനികാന്ത്, സാം ബഹദൂറില്‍ വിക്കി കൗശല്‍, ബാഹുബലിയില്‍ പ്രഭാസ് ഇവരുടെയൊക്കെ ഹെയര്‍ സ്‌റ്റൈലുകള്‍ക്ക് പിന്നില്‍ ഇദ്ദേഹമാണ്.
കഴിഞ്ഞ 20 വര്‍ഷമായി സല്‍മാന്‍ ഖാന്‍, ഫര്‍ദീന്‍ ഖാന്‍, സുനില്‍ ഷെട്ടി, അജയ് ദേവ്ഗണ്‍ തുടങ്ങിയ കാര്യങ്ങളൊക്കെ ഇദ്ദേഹത്തിന്റെ കസ്റ്റമര്‍ ആണ്. വിരാട് കോലി, എം എസ് ധോണി ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും പുത്തന്‍ ഹെയര്‍ സ്‌റ്റൈല്‍ പരീക്ഷിക്കാന്‍ ഇദ്ദേഹത്തിന്റെ അടുത്ത് വരും.

രജനികാന്ത് മുതല്‍ വിരാട് വരെയുള്ളവര്‍ തന്നെ അവരുടെ ബാര്‍ബര്‍ ആയിട്ടല്ല പരിഗണിക്കുന്നത്, അവരുടെ ഹെയര്‍ ഡ്രസ്സറായിട്ടാണെന്ന് അലി പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :