‘ഒരു കൊല ചെയ്താലും ഇനി പേടിക്കാനില്ല’ - മമ്മൂട്ടി പറഞ്ഞതുകേട്ട് രാജുവും ജോഷിയും ഞെട്ടിയില്ല!

Mammootty, Joshiy, Kauravar, Lohithadas, Raju, Dileep, മമ്മൂട്ടി, ജോഷി, കൌരവര്‍, ലോഹിതദാസ്, രാജു, ദിലീപ്
BIJU| Last Modified വ്യാഴം, 1 ജൂണ്‍ 2017 (18:47 IST)
മലയാള സിനിമയില്‍ പൊലീസ് വേഷങ്ങളില്‍ ഏറ്റവും കൂടുതല്‍ തിളങ്ങുന്ന താരം മമ്മൂട്ടിയാണ്. അതേ മമ്മൂട്ടി തന്നെയാണ്, ജയില്‍പ്പുള്ളിയുടെ റോളുകളിലും കസറാറുള്ളത്. മമ്മൂട്ടി ജയില്‍പ്പുള്ളിയായി അഭിനയിച്ച എത്രയെത്ര സിനിമകള്‍!

അതില്‍ കൂടുതലും ജോഷി സംവിധാനം ചെയ്തിട്ടുള്ള ചിത്രങ്ങളാണ്. നിറക്കൂട്ട്, ന്യൂഡല്‍ഹി, കൌരവര്‍ തുടങ്ങി ജയിലില്‍ ചിത്രീകരിച്ച മമ്മൂട്ടി - ജോഷി സിനിമകള്‍ ഒട്ടേറെയുണ്ട്. കൌരവരുടെ ചിത്രീകരണത്തിനിടയില്‍ തിരുവനന്തപുരത്തെ ജയില്‍ ലൊക്കേഷനില്‍ വച്ച് മമ്മൂട്ടി പറഞ്ഞത് ഇങ്ങനെയാണ്:

“ഈ ജയിലിനകത്ത് ഞാനെത്രയോ മണിക്കൂറുകള്‍ ചെലവഴിച്ചിരിക്കുന്നു. ഇവിടത്തെ കാര്യങ്ങളെല്ലാം ഞാന്‍ പഠിച്ചുകഴിഞ്ഞിരിക്കുന്നു. ഒരു കൊല ചെയ്താലും ഇനി പേടിക്കേണ്ടതില്ല. അവസാനം ഇവിടെയാണല്ലോ കൊണ്ടുവരുന്നത്. ഒരു ജീവപര്യന്തം കഴിച്ചുകൂട്ടാനാവുമെന്ന് എനിക്ക് തോന്നുന്നു” - മമ്മൂട്ടി ഇങ്ങനെ പറഞ്ഞതുകേട്ട് അപ്പോള്‍ ഒപ്പമുണ്ടായിരുന്ന സംവിധായകന്‍ ജോഷിയും നടന്‍ മണിയന്‍‌പിള്ള രാജുവും ചിരിച്ചു.

മമ്മൂട്ടി ആന്‍റണി എന്ന ജയില്‍ തടവുകാരനെ അവതരിപ്പിച്ച കൌരവര്‍ മികച്ച വിജയമാണ് നേടിയത്. ലോഹിതദാസായിരുന്നു ചിത്രത്തിന്‍റെ തിരക്കഥ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :