ആടുതോമ ആടുതോമയാണ്, അന്നായാലും ഇന്നായാലും !

Mohanlal, Mammootty, Dileep, Charlie, Dulquer, മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, മഞ്ജു, ചാര്‍ലി, ദുല്‍ക്കര്‍
Last Updated: ശനി, 2 ജനുവരി 2016 (14:37 IST)
ആടുതോമ വീണ്ടും വരുന്നു. ഈ ഒരൊറ്റ ലൈന്‍ ഹെഡ്ഡിംഗ് മതി ആളുകൂടാന്‍. അത്ര ശക്തിയുണ്ട് ആ കഥാപാത്രത്തിന്. ‘സ്ഫടികം’ എന്ന സിനിമയ്ക്ക്.

ഭദ്രന്‍ സംവിധാനം ചെയ്ത എക്കാലത്തെയും മെഗാഹിറ്റ് ചിത്രമായ സ്ഫടികത്തില്‍ ആടുതോമയായി മോഹന്‍ലാല്‍ ജീവിക്കുകയായിരുന്നു. ആ സിനിമ കണ്ടവര്‍ക്ക്, അനേകമടി ഉയരമുള്ള കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ലോറിയുടെ മുകളില്‍ നിന്നുമൊക്കെ താഴേക്കുചാടുന്ന മോഹന്‍ലാലിനെ ഓര്‍മ്മകാണും. അതടക്കമുള്ള ഒരൊറ്റസീനിലും ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് മോഹന്‍ലാല്‍ സ്ഫടികം പൂര്‍ത്തിയാക്കിയത്.

ആടിന്‍റെ ചങ്കിലെ ചോരകുടിക്കുന്ന തോമയായി മറ്റൊരു നടന്‍ അഭിനയിച്ചാലും ജനം വിശ്വസിക്കാത്തതിന്‍റെ കാരണവും വേറെയല്ല. വീരാപ്പ് എന്നൊരു തമിഴ് റീമേക്കുണ്ട് സ്ഫടികത്തിന്. സുന്ദര്‍ സി ആണ് ആടുതോമയായി അഭിനയിച്ചിരിക്കുന്നത്. സ്ഫടികവും വീരാപ്പും ഒരുമിച്ച് കണ്ടാല്‍ മനസിലാകും വ്യത്യാസം.

സ്ഫടികത്തിന് ഇപ്പോള്‍ ഒരു ട്രെയിലര്‍ യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നു. നല്ല ഒന്നാന്തരമൊരു ട്രെയിലര്‍. ഇത് കാണുമ്പോള്‍ പോലും സിരകളില്‍ രക്തം ചൂടുപിടിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :