ചലച്ചിത്ര പ്രേമികളുടെ ‘നോവല്‍’

PROPRO
ചലച്ചിത്രമേളകള്‍ക്ക്‌ പോകാനുള്ള മലയാള സിനിമകള്‍ തെരഞ്ഞെടുക്കുന്നവര്‍ അന്ധന്മാരാണോ? കല്‍ക്കട്ട ചലച്ചിത്രമേളയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന മലയാള ചിത്രങ്ങളുടെ പട്ടിക കണ്ടവര്‍ക്ക്‌ അങ്ങനെ തോന്നാം.

വിഖ്യാതമായ കല്‍ക്കട്ട ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌ മൂന്ന്‌ മലയാള ചിത്രങ്ങളാണ്‌. എം ജി ശശിയുടെ അടയാളങ്ങള്‍. ലെനിന്‍ രാജേന്ദ്രന്‍റെ രാത്രിമഴ, ഈസ്റ്റ്‌ കോസ്‌റ്റ്‌ വിജയന്‍റെ നോവല്‍ !

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രങ്ങളാണ്‌ അടയാളങ്ങളും രാത്രിമഴയും. മുഖ്യധാര സിനിമാപ്രേക്ഷകരെയും നിരൂപകരേയും ഒരു പോലെ വെകിളി പിടിപ്പിച്ച ചിത്രമായിരുന്നു നോവല്‍.

പ്രേക്ഷകര്‍ ‘അസഹനീയം’ എന്ന്‌ വിലയിരുത്തിയ ചിത്രം ബോക്‌സ്‌ ഓഫീസില്‍ കൂപ്പുകുത്തുകയായിരുന്നു. അടൂര്‍ ഗോപാലകൃഷ്‌ണന്‍റെ നാലുപെണ്ണുങ്ങളേയും പി ടി കുഞ്ഞുമുഹമ്മദിന്‍റെ പരദേശിയേയും ശ്യാമപ്രസാദിന്‍റെ ഒരേകടലിനേയും പിന്തള്ളി ഈസ്റ്റ്‌കോസ്‌റ്റ്‌ വിജയന്‍ എങ്ങനെ മുന്നിലെത്തി?

ആല്‍ബങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ദുബായ്‌ വ്യവസായിയായ ഈസ്റ്റ്‌ കോസ്‌റ്റ്‌ വിജയന്‍റെ കന്നി സംവിധാന സംരംഭമായിരുന്നു ജയറാമും സദയും പ്രധാന വേഷങ്ങളില്‍ എത്തിയ നോവല്‍.

WEBDUNIA|
നവംമ്പര്‍ പത്തിന്‌ ആരംഭിക്കുന്ന മേളയില്‍ ‘നോവല്‍’ ഇടം പിടിച്ചതറിഞ്ഞ ഞെട്ടലിലില്‍ നിന്ന്‌ സിനിമാക്കാര്‍ പോലും ഇതുവരെ മുക്തരായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :