തിരക്കേറിയ നടിയായതോടെ നിശ്ചയിച്ച വിവാഹം വേണ്ടെന്ന് വെച്ചു; നടി രജിഷയ്ക്കെതിരെ ഗുരുതര ആരോപണം

സംസ്ഥാന അവാർഡ് ലഭിച്ചതോടെ ഫോൺ വിളിച്ചാലും രജിഷ എടുക്കാതെയായി; രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം വേണ്ടെന്ന് വെച്ചു

aparna| Last Modified ചൊവ്വ, 6 ജൂണ്‍ 2017 (11:26 IST)
അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് വരുന്നത്. ചിത്രം ഹിറ്റായതോടെ താരത്തിന് നിരവധി ഓഫറുകളും ലഭിച്ചു തുടങ്ങി. പിന്നീട് ഇതേ ചിത്രത്തിലെ അഭിനയത്തിന് നടിക്ക് സംസ്ഥാന അവാർഡു കൂടി ലഭിച്ചതോടെ നടിയ്ക്ക് തലക്കനമായെന്നാണ് പാപ്പരാസികൾ പറയുന്നത്. കാരണവുമുണ്ട്.

സിനിമയിൽ തിരക്കേറിയതോടെ നിശ്ചയിച്ച വിവാഹത്തിൽ നിന്നും നടി പിന്മാറിയിരിക്കുകയാണ്. രണ്ടു വർഷത്തെ സൗഹൃദം പ്രണയമായപ്പോൾ രജിഷയുടെ വീട്ടുകാർ വിവാഹ നിശ്ചയം നടത്തിയിരുന്നു. കോഴിക്കോട് സ്വദേശിയും സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ ജോലിക്കാരനുമായ അശ്വിൻ മേനോനുമായുള്ള വിവാഹമാണ് വേണ്ടെന്ന് വെച്ചത്.

2016ലായിരുന്നു വിവാഹ നിശ്ചയം നടത്തിയിരുന്നത്. വിവാഹം വെണ്ടെന്ന് വെച്ചതിനു പിന്നിൽ നടിയാണെന്നാണ് സൂചനകൾ. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ വിവാഹിതയായാൽ അവസരങ്ങൾ നഷ്ടപ്പെടുമോ എന്ന ഭയത്താൽ ആണത്രേ. അതേസമയം, പുരസ്കാരം ലഭിച്ചശേഷം അശ്വിൻ വിളിച്ചാൽ പോലും രജിഷ ഫോൺ എടുക്കാറില്ലെന്നും സുഹൃത്തുക്കൾ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :