മോഹന്‍ലാലും നിവിന്‍ പോളിയും അന്യഭാഷകളില്‍ ഏറ്റുമുട്ടുന്നു!

നിവിന്‍ പോളി മത്സരിക്കുന്നത് മോഹന്‍ലാലിനോടാണ്!

Mohanlal, Nivin Pauly, Kasaba, Dileep, Mammootty, മോഹന്‍ലാല്‍, നിവിന്‍ പോളി, കസബ, ദിലീപ്, മമ്മൂട്ടി, ഷങ്കര്‍
Last Modified ഞായര്‍, 26 ജൂണ്‍ 2016 (09:22 IST)
മലയാളതാരങ്ങള്‍ അന്യഭാഷകളില്‍ അഭിനയിക്കുന്നത് ഒരു പുതിയ കാര്യമല്ല. എന്നാല്‍ മലയാള സിനിമകളോടൊപ്പം തുടര്‍ച്ചയായി അന്യഭാഷകളിലും മലയാ‍ള താരങ്ങള്‍ അഭിനയിക്കുന്നത് അത്ര നിസാര കാര്യമല്ല. ഇപ്പോള്‍ മോഹന്‍ലാല്‍ അത്തരമൊരു നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

മലയാളത്തിനൊപ്പം തന്നെ തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലും തുടര്‍ച്ചയായി അഭിനയിക്കുകയാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്‍റെ രണ്ട് തെലുങ്ക് ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്നത്. അടുത്തുതന്നെ വമ്പന്‍ സംവിധായകരുടെ തമിഴ്, ഹിന്ദി ചിത്രങ്ങളിലും മോഹന്‍ലാലിനെ പ്രതീക്ഷിക്കാം.

ഇക്കാര്യത്തില്‍ മലയാളത്തില്‍ നിന്ന് മോഹന്‍ലാലിന് എതിരാളി നിവിന്‍ പോളിയാണ്. മലയാളത്തിനൊപ്പം തുടര്‍ച്ചയായി തമിഴ് സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം. നേരം സൂപര്‍ഹിറ്റാകുകയും പ്രേമം തമിഴ്നാട്ടില്‍ കളക്ഷന്‍ റെക്കോര്‍ഡ് സൃഷ്ടിക്കുകയും ചെയ്തതോടെയാണ് തമിഴ് ചിത്രങ്ങളില്‍ നിവിന്‍ പോളി സജീവമാകാന്‍ തീരുമാനിച്ചത്.

തുടര്‍ച്ചയായി മൂന്ന് തമിഴ് ചിത്രങ്ങളാണ് നിവിന്‍ പോളിയെ നായകനാക്കി ഒരുങ്ങുന്നത്. ഇതോടെ മലയാളത്തിന്‍റെ സൂപ്പര്‍താരങ്ങള്‍ അന്യഭാഷകളിലും പിടിമുറുക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :