മോഹന്‍ലാലിനെ വെട്ടി ദുല്‍ക്കര്‍ മുന്നേറി, എന്നാല്‍ ദിലീപും നിവിനും പിടിച്ചുകെട്ടി!

ദുല്‍ക്കര്‍ സിനിമയുടെ ആദ്യത്തെ പോക്ക് കണ്ടപ്പോള്‍ ഞെട്ടി, പിന്നീട് വീണപ്പോള്‍ അതിലും ഞെട്ടി!

Kali, Sameer Thahir, Dulquer Salman, Mohanlal, Nivin Pauly, കലി, സമീര്‍ താഹിര്‍, ദുല്‍ക്കര്‍ സല്‍മാന്‍, മോഹന്‍ലാല്‍, നിവിന്‍ പോളി
Last Modified ശനി, 23 ഏപ്രില്‍ 2016 (12:48 IST)
സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രം ‘കലി’ അതിഗംഭീര തുടക്കം ബോക്സോഫീസില്‍ ലഭിച്ച ചിത്രമാണ്. ആദ്യദിവസം തന്നെ റെക്കോര്‍ഡ് കളക്ഷന്‍ ലഭിച്ചു. മോഹന്‍ലാല്‍ ചിത്രമായ ലോഹത്തിന്‍റെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്ത കലി 2.34 കോടി രൂപയാണ് റിലീസ് ദിനത്തില്‍ നേടിയത്. ആദ്യ മൂന്ന് ദിനങ്ങള്‍ കൊണ്ട് 5.75 കോടി കളക്ഷന്‍ സ്വന്തമാക്കി.

എന്നാല്‍ പിന്നീട് അത്ര മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കലിക്ക് കഴിഞ്ഞില്ല. 21 ദിവസം കൊണ്ട് 12.3 കോടി രൂപയാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് നേടിയിരിക്കുന്നത്. 50 കോടിക്ക് മേല്‍ കളക്ഷന്‍ നേടുമെന്ന് പ്രതീക്ഷിച്ച ഒരു സിനിമയാണ് അവിശ്വസനീയമായ കളക്ഷന്‍ ഇടിവ് നേരിട്ടത്.

കിംഗ് ലയര്‍, ജേക്കബിന്‍റെ സ്വര്‍ഗരാജ്യം, തെറി എന്നീ വമ്പന്‍ റിലീസുകള്‍ ഇടയ്ക്ക് ഉണ്ടായതും കലിയുടെ പടയോട്ടത്തിന് തടസം സൃഷ്ടിച്ചു.

പ്രേമം ഫെയിം സായ് പല്ലവിയുടെ സാന്നിധ്യവും ബോക്സോഫീസില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ കാരണമായില്ല. കുടുംബപ്രേക്ഷകര്‍ വലിയ താല്‍പ്പര്യം കാണിക്കാതിരുന്നതും കലിക്ക് തിരിച്ചടിയായി. പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല എങ്കിലും കലി ഹിറ്റ് തന്നെയാണെന്നതില്‍ തര്‍ക്കമില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :