മമ്മൂട്ടിയുടെ ഓണച്ചിത്രം - ഒരിടത്തൊരു രാജകുമാരന്‍ !

Mammootty, Oridathoru Rajakumaran, Shyam Dhar, Deepthi Sathy, Mohanlal, മമ്മൂട്ടി, ഒരിടത്തൊരു രാജകുമാരന്‍, ശ്യാം ധര്‍, ദീപ്തി സതി, മോഹന്‍ലാല്‍
BIJU| Last Modified വ്യാഴം, 1 ജൂണ്‍ 2017 (17:42 IST)
മമ്മൂട്ടിയുടെ ഓണച്ചിത്രത്തിന് പേരായി. ‘ഒരിടത്തൊരു രാജകുമാരന്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നാണ് വിവരം. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ പൂര്‍ണമായും ഒരു ഫാമിലി എന്‍റര്‍ടെയ്നറാണ്.

ചിത്രത്തില്‍ ടീച്ചര്‍ ട്രെയിനിംഗ് കോളജിലെ അധ്യാപകനായ രാജകുമാരന്‍ എന്ന ഇടുക്കിക്കാരനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വളരെ പ്രത്യേകതകളുള്‍ല കഥാപാത്രമാണിത്. ലൌഡ് സ്പീക്കറിന് ശെഷം മമ്മൂട്ടി ഇടുക്കി സ്വദേശിയെ സ്ക്രീനില്‍ അവതരിപ്പിക്കുന്നു എന്നതാണ് പ്രത്യേകത.

ദീപ്തി സതിയും ആശാ ശരത്തുമാണ് ചിത്രത്തിലെ നായികമാര്‍. ഇന്നസെന്‍റ്, സോഹന്‍ സീനുലാല്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രതീഷ് രവി തിരക്കഥയെഴുതുന്ന ഒരിടത്തൊരു രാജകുമാരനില്‍ എം ജയചന്ദ്രന്‍ ഈണമിട്ട മനോഹരമായ ഗാനങ്ങളുണ്ട്. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം.

ഒടുവിലാന്‍: ‘ഒരിടത്തൊരു രാജകുമാരന്‍’ എന്ന പേരില്‍ പുതുമയൊന്നുമില്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ അഭിപ്രായം. പാവം പാവം രാജകുമാരന്‍, പണ്ടുപണ്ടൊരു രാജകുമാരി, ദില്ലിവാല രാജകുമാരന്‍, ഒരിടത്തൊരു പോസ്റ്റുമാന്‍ തുടങ്ങിയ സിനിമകള്‍ മലയാളത്തില്‍ മുമ്പിറങ്ങിയിട്ടുള്ളതുകൊണ്ടാവാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :