AISWARYA|
Last Modified വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (08:45 IST)
ബോളിവുഡിന്റെ പ്രിയതാരമാണ് കങ്കണ. വാക്കുകള്‍ കൊണ്ട് എല്ലാവരെയും തോല്‍പിക്കുന്ന നടിയാണ്
കങ്കണ റാണവത്. ഈയിടെ കങ്കണ ബോളിവുഡില്‍ സ്വജനപക്ഷാപാതം നിലനില്‍ക്കുന്നുണ്ടെന്നും കരണ്‍ ജോഹര്‍ അതില്‍ മിടുക്കനാണെന്നും
സിനിമ നിര്‍മാതാവായ കരണിനോട് മുഖത്ത് നോക്കി പറഞ്ഞ് എല്ലവാരെയും ഞെട്ടിച്ചിരുന്നു.
എന്ത് കാര്യവും മുഖത്ത് നോക്കി പറയാന്‍ കങ്കണയ്ക്ക് മടിയില്ല ഹൃത്വിക് റോഷന്‍ തന്റെ മുന്‍ കാമുകനായിരുന്നെന്ന് തുറന്ന് പറഞ്ഞും കങ്കണ വാര്‍ത്തിയില്‍ ഇടം നേടിയിരുന്നു. എന്നാല്‍ കങ്കണയുടെ വെളിപ്പെടുത്തലിനെതിരെ ഹൃത്വിക് കേസ് വരെ കൊടുത്തിരുന്നു.
ഇപ്പോള്‍ സിനിമയിലേക്ക് വന്നപ്പോള്‍ മുതല്‍ താന്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് കങ്കണ തുറന്ന് പറഞ്ഞിരിക്കുകയാണ്. സിനിമയില്‍ താരങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നതും പ്രേമിക്കുന്നതും സാധാരണമാണ്. തിരക്കുള്ള താരങ്ങള്‍ക്ക് പുറത്ത് നിന്ന് ആളെ കിട്ടാതെ ആവുന്നതാണ് ഇതിന് കാരണമെന്നും കങ്കണ പറഞ്ഞിരുന്നു.
നായികമാര്‍ അവരുടെ കൂടെ കിടക്ക പങ്കിട്ടാല്‍ നിങ്ങളുടെ ജീവിതം സങ്കീര്‍ണമാവും എന്നുമാണ് കങ്കണ പറയുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സ്ത്രീകള്‍ വിശ്വസിക്കരുതെന്നാണ് കങ്കണ പറയുന്നത്. കല്യാണം കഴിഞ്ഞിട്ട് സന്തോഷമാണെന്ന് പറയുന്ന ഒരു പുരുഷനെയും എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നാണ് കങ്കണ പറയുന്നത്.
സിനിമയില്‍ ആദ്യം എത്തിയപ്പോള്‍ താന്‍ ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് കങ്കണ പറയുന്നത്. അയാള്‍ ഒരു സഹതാരം പോലുമായിരുന്നില്ലെന്നും പിന്നീട് ഒരിക്കലും അത്തരം പീഡനം നേരിടേണ്ടി വന്നിട്ടില്ലെന്നും കങ്കണ പറയുന്നു.