‘ഓര്‍ഡിനറി’ ടീം വീണ്ടും, ഒപ്പം ‘ജനപ്രിയ’ സംവിധായകനും!

WEBDUNIA|
PRO
ഓര്‍ഡിനറി റിലീസായപ്പോള്‍ അത് ഇത്ര വലിയ വിജയമായി മാറുമെന്ന് ആരും പ്രതീക്ഷിച്ചില്ല. സൂപ്പര്‍താര ചിത്രങ്ങളെ കടത്തിവെട്ടി സിനിമ വന്‍ ഹിറ്റായി മാറി. ഒരു എക്സ്ട്രാ ഓര്‍ഡിനറി വിജയം തന്നെയായിരുന്നു അത്. കുഞ്ചാക്കോ ബോബന്‍ - ബിജു മേനോന്‍ ടീമിന്‍റെ രസകരമായ കോമ്പിനേഷന്‍ സീനുകളായിരുന്നു ഓര്‍ഡിനറിയുടെ ഹൈലൈറ്റ്.

സീനിയേഴ്സ്, മല്ലുസിംഗ് തുടങ്ങിയ സിനിമകളിലും ഇവര്‍ ഇരുവരും കസറിയെങ്കിലും ഓര്‍ഡിനറിയായിരുന്നു പ്രേക്ഷകര്‍ ഏറ്റവും അംഗീകരിച്ചത്. എന്തായാലും ഇവര്‍ ഇരുവരും നായകന്‍‌മാരാകുന്ന ഒരു സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ‘ജനപ്രിയന്‍’ എന്ന ഹിറ്റ് ചിത്രമൊരുക്കിയ ബോബന്‍ സാമുവലാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ചാന്ദ് വി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ ഘോഷും ബിജോയ് ചന്ദ്രനും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. മുമ്പ് ‘വെള്ളരിപ്രാവിന്‍റെ ചങ്ങാതി’ നിര്‍മ്മിച്ചത് ഈ പ്രൊഡക്ഷന്‍ കമ്പനിയാണ്. വെള്ളരിപ്രാവിന്‍റെ ചങ്ങാതി പരാജയപ്പെട്ടതിന്‍റെ ക്ഷീണം തീര്‍ക്കാനാണ് ജനപ്രിയ സംവിധായകനെയും താരങ്ങളെയും ഉള്‍പ്പെടുത്തി ഇവര്‍ പുതിയ ചിത്രം ഒരുക്കുന്നത്.

ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പേരോ മറ്റ് താരങ്ങളെയോ സാങ്കേതിക വിദഗ്ധരെയോ തീരുമാനിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :