സംഗീത സംവിധായകനെ കിട്ടിയില്ല, മോഹന്‍ലാല്‍ ചിത്രം മാറ്റിവച്ചു!
WEBDUNIA|
PRO
സംഗീത സംവിധായകന്റെ ഡേറ്റ് ലഭിക്കാത്തതിനാല്‍ മോഹന്‍ലാല്‍ ചിത്രം മാറ്റിവച്ചു. ടി പത്മനാഭന്റെ ‘കടല്‍’ എന്ന കഥയെ അടിസ്ഥാനമാക്കി ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യാനിരുന്ന ‘ഗാഥ’ എന്ന സിനിമയാണ് സംഗീത സംവിധായകന്റെ അസൌകര്യം മൂലം അനിശ്ചിതമായി മാറ്റിവച്ചിരിക്കുന്നത്.
പോളിഷ് സംഗീത സംവിധായകനായ സ്ബീഗ്നൈഫ് പ്രിസ്നര്‍ ആണ് ഗാഥയുടെ സംഗീത സംവിധായകന്. എന്നാല്‍ അദ്ദേഹത്തിന്റെ ഡേറ്റ് ഇതുവരെ പ്രൊജക്ടിനായി ലഭ്യമായിട്ടില്ല എന്ന് ഷാജി എന്‍ കരുണ്‍ പറയുന്നു.
“പ്രിസ്നറുടെ ഡേറ്റ് എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. അതുകൊണ്ടാണ് ഈ സിനിമ താമസിക്കുന്നത്. സംഗീതം ഈ സിനിമയുടെ ഏറ്റവും നിര്‍ണായകമായ വശമാണ്” - ഷാജി എന്‍ കരുണ്‍ വ്യക്തമാക്കി.
മോഹന്‍ലാല്‍ ചിത്രം മാറ്റിവച്ചതിന്റെ ഒഴിവില്‍ ഒരു ജയറാം സിനിമയ്ക്കാണ് ഷാജി എന്‍ കരുണ്‍ ഒരുങ്ങുന്നത്. ചെണ്ടവാദ്യക്കാരനും മോഹിനിയാട്ടം ആര്‍ട്ടിസ്റ്റുമായാണ് ജയറാം ഈ സിനിമയില്‍ അഭിനയിക്കുന്നത്.
ചിത്രത്തിന് ‘സ്വപാനം’ എന്ന് പേരിട്ടു. ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് ചൊവ്വലൂര്‍ കൃഷ്ണന്‍കുട്ടിയാണ്. പ്രസിദ്ധ കലാകാരന് തൃത്താല കേശവന്റെ ജീവിതമാണ് സ്വപാനത്തിലൂടെ വെള്ളിത്തിരയില്‍ എത്തുന്നത്. പാലക്കാട്ടും പരിസര പ്രദേശങ്ങളിലുമായി മേയ് ആദ്യവാരം ചിത്രീകരണം ആരംഭിക്കും.