ശരണ്യ മോഹന്റെ വണ്ണമാണോ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം?

ശരണ്യയുടെ പുതിയ ലുക്ക്! മരണമാസ് റിപ്ലെയുമായി ഭർത്താവ്!

aparna| Last Modified ബുധന്‍, 7 ജൂണ്‍ 2017 (08:54 IST)
കുറച്ച് ദിവസമായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത് നടി മോഹന്റെ പുതിയ ലുക്ക് എന്ന തലക്കെട്ടോടെ താരത്തിന്റെ കുറച്ച് ചിത്രങ്ങൾ ആണ്. പല പോസ്റ്റുകളും നടിയുടെ കൂടിയ വണ്ണത്തെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്റുകൾ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രോളുകളും ഇറങ്ങിയിരുന്നു.

എന്നാൽ ഈ വിഷയത്തിൽ ശരണ്യയുടെ ഭർത്താവ് അരവിന്ദ് ഫേസ്‍ബുക്കിൽ ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ഇന്ത്യയിൽ ഇപ്പോൾ മറ്റു നിരവധി പ്രശ്‌നങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടത് ഒന്നുമല്ല തന്‍റെ ഭാര്യയുടെ വണ്ണം, അദ്ദേഹം പോസ്റ്റ് ചെയ്തു. അമ്മയാകുവാനും ഇഷ്ടജോലി ഉപേക്ഷിക്കുവാനും ശരണ്യ കാണിച്ച നല്ല മനസിനെ പുകഴ്ത്തിയുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്‌.

ഒരാളുടെ അനുവാദമില്ലാതെ ആ വ്യക്തിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും റിപ്പോർട്ടുകളും ഒഴിവാക്കുക എന്നൊരു സന്ദേശം കൂടി അരവിന്ദിന്റെ പോസ്റ്റിൽ ഉണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :