വിദ്യ ബാലന്‍ എന്ന മലയാളി സുന്ദരി ബോളിവുഡില്‍ ഏറെ പഴികേട്ടിട്ടുണ്ട്. ബോളിവുഡിന് ഇണങ്ങും വിധം അല്ല വിദ്യ വസ്‌ത്രം ധരിക്കുന്നത് എന്നതാണ് പ്രധാന ആരോപണം.
ആദ്യ ചിത്രമായ ‘പരിണീത’ മുതല്‍ തന്‍റെ മേല്‍ ചുമത്തപ്പെട്ട കുലിന ഇമേജ് തുടച്ചുകളയാനാണ് വിദ്യയുടെ ഇപ്പോഴത്തെ ശ്രമം. അതെ വിദ്യയും കാറ്റ് വാക്കിന് ഇറങ്ങുകയാണ്.
ഇത്തവണ സിനിമാ പ്രചാരണത്തിന് വേണ്ടിയല്ല വിദ്യ ഫാഷന്‍ റാമ്പുകളില്‍ എത്തുന്നത്. സഞ്‌ജയ്‌ദത്തിന്‍റെ അമ്മയും ബോളിവുഡ് താരവുമായിരുന്ന നര്‍ഗീസ് ദത്തിന്‍റെ പേരിലുള്ള കാന്‍സര്‍ ഫൗണ്ടേഷന് വേണ്ടിയാണ് വിദ്യ മോഡലിങ്ങ് രംഗത്ത് എത്തുന്നത്.
ഇതിന് മുമ്പ് ‘സലാം- ഇ- ഇഷക്’ എന്ന് ചിത്രത്തിന്‍റെ പ്രചാരണത്തിന് വേണ്ടി ഫാഷന്‍ റാമ്പില്‍ എത്തിയത് സുന്ദരിക്ക് നല്ല അനുഭവമായിരുന്നില്ല.
WEBDUNIA|
എന്തായാലും വളരെ കരുതലോടെയാണ് വിദ്യ ഇത്തവണ വസ്‌ത്രങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നതത്രേ.