വഴിപിരിയാന്‍ മം‌മ്ത കുടുംബകോടതിയില്‍; കേസ് ജൂലൈ 15ന്

WEBDUNIA|
PRO
PRO
വിവാഹമോചനത്തിന് ഒരുങ്ങുന്നതായി 12-12-12ന് പ്രഖ്യാപിച്ച നടി മം‌മ്ത മോഹന്‍‌ദാസ് എറണാകുളം കുടുംബകോടതിയില്‍ അപേക്ഷ നല്‍കി. മം‌മ്തയും ഭര്‍ത്താവ് പ്രജിത്ത് പദ്മനാഭനും സംയുക്തമായാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ജൂലൈ 15ന് കേസ് പരിഗണിയ്ക്കാന്‍ കോടതി തീരുമാനിച്ചു.

ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ലെന്നും വേര്‍പിരിയാന്‍ അനുമതി നല്‍കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പരസ്പരമുള്ള പഴിചാരലുകള്‍ ഒന്നും തന്നെ ഇവര്‍ നടത്തിയിട്ടുമില്ല. തങ്ങള്‍ വഴിപിരിയാതിരിക്കാന്‍ കുടുംബക്കാര്‍ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ലെന്നും മം‌മ്തയും പ്രജിത്തും അപേക്ഷയില്‍ പറയുന്നു.

2011 നവംബര്‍ 11ന് (11.11.11) ആണ് മം‌മ്തയും പ്രജിത്തും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. 2012 ഡിസംബര്‍ 12ന് (12.12.12)ന് മം‌മ്ത വിവാഹമോചനം പ്രഖ്യാപിക്കുകയും ചെയ്തു.
ഒത്തുപോകാന്‍ കഴിയാത്തതിനാല്‍ പരസ്പരധാരണയോടെ പ്രജിത്തുമായി പിരിയുകയാണെന്നാണ് മം‌മ്ത മാധ്യമങ്ങളോട് പറഞ്ഞത്. രണ്ടുപേരും വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള വ്യക്തികളാണ് എന്നത് തിരിച്ചറിയാന്‍ കഴിഞ്ഞു എന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. ഒരുമിച്ചുള്ള യാത്ര ഏറെക്കാലം തുടരാന്‍ കഴിയില്ല എന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. അതുകൊണ്ടുതന്നെ പിരിയാന്‍ തീരുമാനിക്കുകയാണ്. കുറച്ചുമാസമായി ഞങ്ങള്‍ പിരിഞ്ഞു താമസിക്കുകയാണെന്നും മം‌മ്ത വെളിപ്പെടുത്തി.

പെട്ടെന്നുണ്ടായ തീരുമാനത്തിന്‍റെ പുറത്ത് വിവാഹിതരായത് തെറ്റായിപ്പോയി. തന്റെ തെറ്റ് താന്‍ സമ്മതിക്കുന്നു. താനും പ്രജിത്തും തമ്മിലുള്ള വിവാഹബന്ധം ഒരു പരാജയമായതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തില്ല എന്നും മം‌മ്ത അറിയിച്ചു.

ദിലീപിന്റെ നായികയായി മം‌മ്ത അഭിനയിച്ച ‘മൈ ബോസ്’ സൂപ്പര്‍ഹിറ്റായതോടെ ഒരുപിടി കൊമേഴ്സ്യല്‍ സിനിമകള്‍ മം‌മ്തയെ തേടി എത്തുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :