വനത്തിനുള്ളില്‍ അഭി‌ - ആഷ് പ്രണയം

IFMIFM
ഐശ്വര്യ റായിയെ അഭിഷേക് ബച്ചന്‍ തട്ടിക്കൊണ്ടു പോയി!. പലരും ഉള്ളിന്‍റെയുള്ളില്‍ മോഹിച്ച ഐശ്വര്യയെ, അവരിലെല്ലാം നിരാശ പടര്‍ത്തി അഭിഷേക് ബച്ചന്‍ വിവാഹം കഴിച്ച വാര്‍ത്ത എല്ലാവര്‍ക്കുമറിയാം. അവര്‍ മാതൃകാദമ്പതികളായി ജീവിക്കുന്നതും അറിയാം. പിന്നെയെന്തിന് ആഷിനെ അഭി തട്ടിക്കൊണ്ടു പോകണം?

മണിരത്നം സംവിധാനം ചെയ്യുന്ന ‘രാവണ’ എന്ന ചിത്രത്തിലാണ് ഇങ്ങനെയൊരു സംഭവം. ഐശ്വര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തെ അഭിയുടെ കഥാപാത്രം തട്ടിക്കൊണ്ടു പോകുന്നു. ഈ ചിത്രത്തില്‍ ഐശ്വര്യ വിക്രമിന്‍റെ ഭാര്യയായാണ് അഭിനയിക്കുന്നത്. വിക്രം അവതരിപ്പിക്കുന്ന കഥാപാത്രം തന്‍റെ സഹോദരിയെ അപമാനിച്ചതിന് പ്രതികാരമായാണ് അഭിഷേക് ഐശ്വര്യയെ കടത്തിക്കൊണ്ടുപോകുന്നത്.

ആഷിന്‍റെ കഥാപാത്രത്തെ ഒരു വനത്തില്‍ അഭി തടങ്കലില്‍ വയ്ക്കുന്നു. എന്നാല്‍ ക്രമേണ അഭിക്ക് ആഷിനോട് പ്രണയമുദിക്കുകയാണ്. അതെ, രാമായണത്തിന്‍റെ ആധുനിക അവതരണമാണ് മണിരത്‌നം സംവിധാനം ചെയ്യുന്ന രാവണ.

WEBDUNIA| Last Modified വെള്ളി, 3 ഏപ്രില്‍ 2009 (16:31 IST)
ക്ലീന്‍ ഷേവ് ചെയ്ത മുഖവുമായാണ് രാവണയില്‍ അഭിഷേക് പ്രത്യക്ഷപ്പെടുക. രാവണന്‍റെ മനസ് വായിച്ചെടുത്ത് പുതിയൊരു വ്യാഖ്യാനം നല്‍കുകയാണ് മണിരത്നം ഈ സിനിമയിലൂടെ. ഹിന്ദിയിലും തമിഴിലുമായി ചിത്രീകരിക്കുന്ന രാവണയുടെ തമിഴ് പതിപ്പിന് ‘അശോകവനം’ എന്നാണ് പേര്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :