aparna shaji|
Last Modified ബുധന്‍, 5 ഏപ്രില്‍ 2017 (12:48 IST)
മലയാള സിനിമയിൽ ശരിക്കും ഇപ്പോഴാണ് താരപോരാട്ടം വന്നത്. മാസ് സിനിമകളുടെ രാജാവ് അന്നും ഇന്നും മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണ്. പക്ഷേ, അദ്ദേഹത്തിന് പേരെടുത്ത് പറയാൻ റെക്കോർഡുകൾ മാത്രമായിരുന്നു ഇല്ലാതിരുന്നത്. കലാമൂല്യമുള്ള കഥകളിൽ കൂടുതലും മെഗാതാരത്തിന്റേത് തന്നെ. വിമർശിച്ചവർക്കും പരിഹസിച്ചവർക്കുമുള്ള മറുപടിയാണ് ദ ഗ്രേറ്റ് ഫാദർ.
പുലിമുരുകന്റേയും കബാലിയുടെയും ആദ്യദിന കളക്ഷൻ റെക്കോർഡ് തകർത്ത്
ഗ്രേറ്റ് ഫാദർ മുന്നേറുകയാണ്. ഒരറ്റത്തുനിന്നും പുലിമുരുകന്റെ റെക്കോർഡുകൾ ഓരോന്നായി പൊളിച്ചടുക്കുകയാണ് മമ്മൂക്ക. മിന്നുന്ന വേഗത്തിലാണ് ഗ്രേറ്റ് ഫാദർ 25 കോടി നേടി മുന്നേറിയത്. 50 കോടി ക്ലബിലേക്ക് പ്രവേശിക്കാൻ ഒരുപാട് ദിവസമൊന്നും വേണ്ടെന്ന് സാരം.
ഗ്രേറ്റ് ഫാദറിന്റെ സ്വപ്ന തുല്യമായ നേട്ടത്തിനു പിന്നിൽ പ്രേക്ഷകരാണെന്ന് മമ്മൂട്ടി തന്നെ വ്യക്തമാക്കിയിരുന്നു. “ഗ്രേറ്റ്ഫാദര്‍ ഇത്രവലിയ വിജയമാക്കിയതിന് ഞാന്‍ നിങ്ങള്‍ ഓരോരുത്തരോടും നന്ദിപറയുന്നു. ഈ
സിനിമ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്തു. ഏറ്റവും വേഗത്തില്‍ 20 കോടി പിന്നിടുന്ന സിനിമയായി. ഒരു നവാഗത സംവിധായകന് വെറും ആറുകോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രമാണിത്. ഇത് ഒരു ആഘോഷമാണ്. സമാനതകളില്ലാത്ത മലയാള സിനിമാ പ്രേക്ഷകരുടെ കരുത്തിലേക്ക് ഒരു കണ്ണുതുറപ്പിക്കലാണ്” - മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ചിത്രത്തെ ആരാധകർ മാത്രമല്ല, കുടുംബ പ്രേക്ഷകരും ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. കാലീക പ്രശസ്തിയുള്ള കഥ എന്നതാണ് അതിന്റെ കാരണം. ഈ കാലഘട്ടത്തിൽ ഏതൊരച്ഛനും ഏതൊരമ്മയും കണ്ടിരിയ്ക്കേണ്ട സിനിമ തന്നെയാണ് ഗ്രേറ്റ് ഫാദർ.