മൊബൈല്‍ ഇല്ലെന്നുകരുതി ആസിഫ് നല്ല നടനാകില്ല: ജഗതി

WEBDUNIA| Last Modified ബുധന്‍, 18 ജനുവരി 2012 (14:11 IST)
PRO
ജഗതി ശ്രീകുമാര്‍ നല്ല നടന്‍ മാത്രമല്ല, സിനിമാ മേഖലയിലെ ശരികേടുകളെ മുഖം നോക്കാതെ വിമര്‍ശിക്കുന്ന വ്യക്തിയുമാ‍ണ്. തനിക്ക് ശരി എന്നുതോന്നുന്നത് ആരെക്കുറിച്ചായാലും ഉച്ചത്തില്‍ വിളിച്ചുപറയാന്‍ മലയാളത്തിന്‍റെ ഹാസ്യസമ്രാട്ട് മടിക്കാറില്ല. രഞ്ജിനി ഹരിദാസുമായി സമീപകാലത്തുണ്ടായ വിവാദം ഉദാഹരണം.

യുവനടന്‍ ആസിഫ് അലിയാണ് ഇപ്പോള്‍ ജഗതിയുടെ വിമര്‍ശനത്തിന് പാത്രമായിരിക്കുന്നത്. ജഗതിയെ മനസില്‍ വച്ചാരാധിക്കുന്ന ആസിഫ് അടുത്തിടെ, ജഗതിയെപ്പോലെ വലിയൊരു നടനാകണമെന്നാണ് തന്‍റെ ആഗ്രഹം എന്നു പറഞ്ഞിരുന്നു.

“ജഗതിയെപ്പോലെ മികച്ചൊരു നടനാകുകയാണ് എന്‍റെ മോഹം. അദ്ദേഹത്തേപ്പോലെ ഞാനും മൊബൈല്‍ ഫോണ്‍ കൊണ്ടുനടക്കാറില്ല” - ആസിഫ് പറഞ്ഞത് അങ്ങനെയാണ്.

അതിനുള്ള മറുപടിയായി ഒരു ടി വി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ജഗതി പറഞ്ഞത് കേള്‍ക്കുക: - “മൊബൈല്‍ ഫോണ്‍ കൊണ്ടുനടന്നില്ലെനു കരുതി ആസിഫ് അലി നല്ല നടനാകില്ല. ഞാന്‍ ആസിഫിന്‍റെ കുറച്ചു സിനിമകള്‍ കണ്ടു. അദ്ദേഹം ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്”.

ജഗതിയുടെ ഈ വിമര്‍ശനത്തോട് ആസിഫ് പ്രതികരിച്ചിട്ടില്ല. മലയാളത്തിന്‍റെ മഹാനടന്‍റെ വാക്കുകളെ പോസിറ്റീവായ അര്‍ത്ഥത്തില്‍ ആസിഫ് ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :