മെഗാഹിറ്റുകളില്‍ മോഹന്‍ലാലിനെ വെല്ലാന്‍ ആരുണ്ട്? !

WEBDUNIA|
PRO
മെഗാഹിറ്റുകളുടെ തോഴനാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. ശക്തമായ ഒരു തിരക്കഥയുടെ പിന്‍‌ബലമുണ്ടെങ്കില്‍ ഒരു മോഹന്‍ലാല്‍ ചിത്രം 100 ദിനങ്ങള്‍ പിന്നിടുമെന്ന് ഉറപ്പാണ്. എന്നാല്‍ ദുര്‍ബലമായ തിരക്കഥയില്‍ നിന്നുപോലും വമ്പന്‍ ഹിറ്റുകള്‍ സൃഷ്ടിക്കുന്ന മോഹന്‍ലാല്‍ മാജിക്കിന് കേരളം അനവധി തവണ സാക്ഷികളായിട്ടുണ്ട്.

മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് ടീമിന്‍റെ ഒട്ടേറെ ഹിറ്റുകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. അവയെ അപേക്ഷിച്ച് മോശം തിരക്കഥയായിരുന്നു ‘രസതന്ത്രം’ എന്ന ചിത്രം. ആ സിനിമ പോലും കോടികള്‍ വാരുന്ന വിജയചിത്രമാക്കി മാറ്റിയത് മോഹന്‍ലാല്‍ എന്ന പ്രതിഭയുടെ മിടുക്കാണ്.

മോഹന്‍ലാലിന്‍റെ കരിയറില്‍ സ്വര്‍ണത്തിളക്കമുള്ള വിജയങ്ങളായി മാറിയ ചില ചിത്രങ്ങളാണ് മലയാളം വെബ്‌ദുനിയ ഇവിടെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ മെഗാഹിറ്റുകള്‍.

അടുത്ത പേജില്‍ - രണ്ടാം ജന്‍‌മം നല്‍കിയ പടം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :