മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്നു!

Mammootty, Manju, Mohanlal, Vetta, Nayantara, മമ്മൂട്ടി, മഞ്ജു, മോഹന്‍ലാല്‍, വേട്ട, നയന്‍‌താര
Last Modified വെള്ളി, 22 ജനുവരി 2016 (21:59 IST)
ഇങ്ങനെയൊരു തലക്കെട്ട് മലയാള സിനിമാപ്രേമികള്‍ എന്നും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ ഇത്, മമ്മൂട്ടിയും മഞ്ജു വാര്യരും സിനിമയില്‍ ഒന്നിക്കുന്നതിനെക്കുറിച്ചല്ല. അവരുടെ പുതിയ സിനിമ മാറ്റിവയ്ക്കുന്ന കാര്യത്തില്‍ ഇരുവരും ഒന്നിക്കുന്നു എന്നാണ്.

മമ്മൂട്ടിയുടെ പുതിയ സിനിമ ‘പുതിയ നിയമം’ ജനുവരി 30ന് റിലീസ് ചെയ്യാനിരുന്നതാണ്. മഞ്ജു വാര്യര്‍ നായികയാകുന്ന ‘വേട്ട’യാകട്ടെ ജനുവരി 29നായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. ഈ രണ്ട് സിനിമകളും ഇപ്പോള്‍ റിലീസ് മാറ്റിയിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.

സിനിമയിലോ ഒന്നിക്കാന്‍ കഴിഞ്ഞിട്ടില്ല, എന്നാല്‍ സിനിമ മാറ്റിവയ്ക്കുന്ന കാര്യത്തിലെങ്കിലും ഇവര്‍ ഒന്നിച്ചല്ലോ എന്ന് ആശ്വസിക്കുകയാകും ആരാധകര്‍.

വാല്‍ക്കഷണം: നയന്‍‌താര തന്‍റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാത്തതുകൊണ്ടാണ് പുതിയ നിയമത്തിന്‍റെ റിലീസ് മാറ്റിയിരിക്കുന്നത്. പുതിയ റിലീസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല. പോസ്റ്റ് പ്രോഡക്ഷന്‍ ജോലികള്‍ ബാക്കി കിടക്കുന്നതുകൊണ്ട് രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന വേട്ടയും പറഞ്ഞ സമയത്ത് തിയേറ്ററില്‍ എത്തിക്കാന്‍ കഴിയില്ല. രണ്ടുചിത്രങ്ങളുടെയും റിലീസിംഗ് ഡേറ്റുകള്‍ അടുത്തയാഴ്ചയോടെ വ്യക്തമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :