Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (16:16 IST)
അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ഫഹദ് ഫാസിലും നിവിന്‍ പോളിയും നായകന്മാരാകുന്നു. അന്‍വര്‍ നേരത്തേ ചെയ്യാനിരുന്ന മണിയറയിലെ ജിന്ന് എന്ന പ്രൊജക്ട് വേണ്ടെന്നുവച്ചു. അതിനുപകരം ചെയ്യുന്ന സിനിമയാണിത്.
ഒരു പ്രണയകഥയാണ് അന്‍വര്‍ റഷീദ് പറയുന്നതെന്നാണ് സൂചന. ചിത്രത്തില്‍ രണ്ടുനായികമാരുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്‍വര്‍ റഷീദ് നിര്‍മ്മിച്ച ബാംഗ്ലൂര്‍ ഡെയ്സില്‍ ഫഹദും നിവിനും നായകന്മാരായിരുന്നു.
രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഫഹദ് ഫാസിലിനെ നായകനാക്കി 'മണിയറയിലെ ജിന്ന്' എന്ന പ്രൊജക്ട് അന്‍വര്‍ റഷീദ് പ്ലാന്‍ ചെയ്തിരുന്നു. ഇതിന്റെ കടലാസുജോലികളുമായി ഏറെനാളായി അന്‍വര്‍ തിരക്കിലായിരുന്നു. എന്നാല്‍ കഥയില്‍ പൂര്‍ണ തൃപ്തി വരാത്തതിനെ തുടര്‍ന്ന് മണിയറയിലെ ജിന്ന് വേണ്ടെന്നുവയ്ക്കുകയായിരുന്നു എന്നാണ് സൂചന.
അന്‍വര്‍ റഷീദ് നിര്‍മ്മിച്ച ‘പ്രേമം’ സകല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ച വിജയം നേടിയ പശ്ചാത്തലത്തില്‍ അതിനൊത്ത വിജയം നേടുന്ന പ്രൊജക്ട് വേണമെന്ന ചിന്തയില്‍ നിന്നാണ് മണിയറയിലെ ജിന്ന് വേണ്ടെന്നുവയ്ക്കാനുള്ള തീരുമാനമെടുത്തതെന്നും അണിയറ വര്‍ത്തമാനമുണ്ട്.