ബാഹുബലി 2 ആദ്യ റിവ്യു - ഒരു ബ്രഹ്മാണ്ഡ ക്ലാസിക് ചിത്രം!

aparna shaji| Last Updated: വ്യാഴം, 27 ഏപ്രില്‍ 2017 (16:10 IST)
ആരാധകരുടെ രണ്ട് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ നാളെ ബാഹുബലി 2 റിലീസ് ആവുകയാണ്. ചിത്രത്തിന്റെ ആദ്യറിവ്യു വിദേശത്ത് നിന്നും എത്തി. ബാഹുബലിയുടെ ആദ്യ സെന്‍സര്‍ പ്രദർശനം യുഎഇയിൽ നടന്നിരുന്നു. ഇതിന്റെ റിവ്യു ആണ് പുറ‌ത്തുവന്നത്. യുഎഇ-യുകെ സെൻസർ ബോർഡ് അംഗമായ ഉമൈർ സന്ധുവാണ് ഈ റിവ്യൂ പുറത്തുവിട്ടിരിക്കുന്നത്.

ഹോളിവുഡിലെ ബ്രഹ്മാണ്ഡ ചിത്രമായ ഹാരി പോർട്ടർ, ദ ലോർഡ് ഓഫ് ദ റിംഗ്സ് എന്നീ ചിത്രങ്ങളോട് താരതമ്യം ചെയ്യാൻ കഴിയുന്ന ചിത്രമാണ് ബാഹുബലി 2 എന്ന് ഉമൈർ സന്ധു പറയുന്നു. ബാഹുബലി 2വിലെ ഓരോ കാസ്റ്റിംങ്ങും പെർ‌ഫെക്ട് ആയിരുന്നുവെന്ന് റിവ്യൂവിൽ പറയുന്നു.

റാണയുടേയും പ്രഭാസിന്റേയും അഭിനയം അത്യുഗ്രം. രമ്യ കൃഷ്ണൻ ചിത്രത്തിന്റെ പ്രധാന ആകർഷണം തന്നെയാണ്. സത്യരാജും നാസറും ആദ്യത്തേതിനേക്കാൾ മനോഹരമാക്കി. ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ എസ് എസ് രാജമൗലിയെ വെല്ലാൻ ഇനിയൊരു സംവിധായകൻ ജനിക്കേണ്ടിയിരിക്കുന്നു. എക്കാലത്തേയും മികച്ച ബ്ലോക്ബസ്റ്റർ ആണ് ബാഹുബലിയെന്ന കാര്യത്തിൽ സംശയമില്ലെന്ന് റിവ്യുവിൽ പറയുന്നു.

വിഎഫ്എക്സ്, ബിജിഎം, വിഷ്വൽസ്, എഡിറ്റിങ്ങ് എല്ലാം കിടിലൻ. ഒരു സിനിമാ പ്രേമിയെ വശീകരിക്കുന്ന കഥയും അഭിനയ പ്രകടനങ്ങളും ഡയലോഗ്ഗുകളും സംഗീതവും സംവിധാനവും. - അതാണ് ബാഹുബലി 2. ചുരുക്കിപ്പറഞ്ഞാൽ അത്യുഗ്രൻ, അത്യുജ്ജലം. പ്രഭാസിന്റെ കരിയർ ബെസ്റ്റ് ആണ് ബാഹുബലിയെന്ന കാര്യത്തിൽ സംശയമില്ല.

ബാഹുബലിയിലെ അഭിനേതാക്കൾ എന്നാകും റാണ ദഗ്ഗുബാട്ടി, അനുഷ്ക, തമന്ന എന്നിവർ ഇനി അറിയപ്പെടുക. ഇന്ത്യൻ സിനിമയെ ലോകനിലവാരത്തിലെത്തിക്കാൻ ബാഹുബലിക്ക് കഴിഞ്ഞു. നാളെ കാലം ഓർമിക്കുന്ന ഒരു ക്ലാസിക് ചിത്രമാണ് ബാഹുബലി.

ബാഹുബലി 2വിന് ഉമൈർ സന്ധു നൽകിയ റേറ്റിങ്: 5/5



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :