ബാവേജയ്ക്ക് തിരക്ക് വിനയായി

PROPRO
ഇന്ത്യന്‍ ചരിത്രവും സ്വാതന്ത്ര്യസമരവും പശ്ചാത്തലമാക്കി സഞ്ജയ് ലീല ബന്‍‌സാലി നിര്‍മിക്കുന്ന ചെനാബ് ഗാന്ധിയില്‍ ഹര്‍മന്‍ ബാവേജയ്ക്ക് പകരം ജോണ്‍ എബ്രഹാം അഭിനയിക്കും. അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രമാകുന്ന സിനിമയുടെ ചിത്രികരണം ഡിസംബറില്‍ ആരംഭിക്കാനിരുന്നതാണെങ്കിലും ബാവേജയുടെ തിരക്ക് കാരണം നീണ്ടു പോകുകയായിരുന്നു.

അനീസ് ബസ്മിയുടെ ‘ഇറ്റ്സ് മൈ ലൈഫി‘ന്‍റെ ചിത്രീകരണം നീണ്ടു പോയതാണ് ചെനാബ് ഗാന്ധിയില്‍ ബാവേജയുടെ അവസരം നഷ്ടമാക്കിയത്.

ബാവേജയെ നായകനാക്കി ക്രിക്കറ്റിന്‍റെ കഥ പറഞ്ഞ ‘വിക്ടറി‘ ബോക്സോഫീസില്‍ വേണ്ടത്ര വിജയമാവാത്തതാണ് അദ്ദേഹത്തെ മാറ്റാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നവാഗതനായ വിഭു പുരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 350 മില്യനാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സ്വാതന്ത്ര്യസമര പോരാളിയായ ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാനെക്കുറിച്ചാണ് സിനിമ പറയുന്നത്. ഗജിനിയുടെ സഹനിര്‍മ്മാതാവായ മധു മണ്ടേനയും ബന്‍സാലിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

WEBDUNIA|
സാവരിയ എന്ന ചിത്രത്തില്‍ ബന്‍സാലിയുടെ സംവിധാന സഹായിയായിരുന്നു വിഭു പുരി. വിദ്യാ ബാലനാണ് ചെനാബ് ഗാന്ധിയിലെ നായിക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :