സിനിമയിലെ പ്രണയം ജീവിതത്തിലേക്കും പടരുന്നത് അത്ര പുതുമയുള്ള സംഗതിയല്ല. അനവധിയനവധി ഉദാഹരണങ്ങള്‍ അതിന് ചൂണ്ടിക്കാണിക്കാനുണ്ടാകും. സിനിമയുണ്ടായ കാലം മുതലേ പ്രണയബന്ധങ്ങളും താരവിവാഹവും ഗോസിപ്പുകളുമെല്ലാം വേണ്ടതിലധികം ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ, രണ്ട് ‘കൊച്ചുപിള്ളേരു’ടെ പ്രണയമാണ് വാര്‍ത്തകളില്‍ നിറയുന്നത്.
‘സ്ലംഡോഗ് മില്യണയര്‍’ എന്ന ഓസ്കര് ചിത്രത്തിലൂടെ ലോകപ്രശസ്തരായി മാറിയ ദേവ് പട്ടേലും ഫ്രീദാ പിന്റോയുമാണ് പ്രണയകഥയിലെ നായകനും നായികയും. സ്ലംഡോഗിലെ പ്രണയം ഇവര്‍ ജീവിതത്തിലേക്കും പകര്‍ത്തിയിരിക്കുന്നു. ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ കഴിയാത്ത വിധം അടുപ്പത്തിലാണത്രേ ഇവര്‍.
ഫ്രീദ ഇപ്പോഴൊരു ഇസ്രയേലി ചിത്രത്തില്‍ അഭിനയിക്കുകയാണ്. ഫ്രീദയെ വിട്ട് ദേവിന് ഇരിക്കാനാകുമോ? ഒന്നുമാലോചിക്കാതെ ദേവും പറന്നു ഇസ്രയേലിലേക്ക്. ഇപ്പോള്‍ അവിടമാകെ കറങ്ങി നടക്കുകയാണത്രേ ഈ പ്രണയജോഡി.
ഇങ്ങനെ തോന്നിയതു ചെയ്യാന്‍ ഇവരുടെ വീട്ടില്‍ ചോദിക്കാനും പറയാനുമൊന്നും ആളില്ലേ എന്നു ചോദിക്കരുത്. കാരണം, ഇവരുടെ പ്രണയത്തെക്കുറിച്ച് വീട്ടുകാര്‍ക്കും പ്രശ്നമൊന്നുമില്ലെന്നാണ് അറിയുന്നത്. ദേവിന്റെ അമ്മ അനിതാ പട്ടേല്‍ പറയുന്നതു കേള്‍ക്കുക - “ഫ്രീദ വളരെ സുന്ദരിയായ ഒരു പെണ്‍കുട്ടിയാണ്. അവരുടെ കാര്യത്തില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. അവളെക്കാണാന്‍ വേണ്ടിയാണ് ദേവ് ഇസ്രയേലിലേക്ക് പോയതെന്ന് ഞങ്ങള്‍ക്കറിയാം”.
WEBDUNIA|
Last Modified ചൊവ്വ, 28 ഏപ്രില്‍ 2009 (10:58 IST)
ഇനിയെന്താ പ്രശ്നം? ലൈസന്സായില്ലേ? ഇനി ഈ ജോഡി അവരുടെ പ്രണയം ആഘോഷിച്ചു തകര്‍ക്കട്ടെ, അല്ലേ?