പ്രിയന് മലയാളം മടുത്തു, ലക്ഷ്യം ഹോളിവുഡ്

priyadarsan
PROPRO
മലയാള സിനിമയെടുക്കാന്‍ പദ്ധതിയുണ്ടോ എന്ന് പ്രിയദര്‍ശനോട് ചോദിച്ചാല്‍ ഇനി മറുപടി വൈകില്ല. ""ക്ഷമിക്കുക, ഞാനില്ല'' എന്നാകും ആ മറുപടി. ചോദ്യമുന്നയിക്കുന്നത് പ്രിയ സുഹൃത്ത് മോഹന്‍ലാലായാല്‍ പോലും ഈ ഉത്തരം മാറില്ലെന്നാണ് സിനിമാ ലോകത്തെ സംസാരം.

ഹാസ്യ സിനിമകളെടുത്ത് ഇനി തരം താഴാനും പ്രിയനെ കിട്ടില്ലത്രേ. "പൂച്ചക്കൊരു മൂക്കുത്തി'യില്‍ തുടങ്ങി "വെട്ടം' വരെ നീളുന്ന മലയാള ചിത്രങ്ങളിലൂടെ മലയാളിക്ക് ഓര്‍ത്തു ചിരിക്കാവുന്ന ഒട്ടേറെ നര്‍മ്മ രംഗങ്ങള്‍ സമ്മാനിച്ച പ്രിയന്‍റെ നോട്ടമിനി ഹോളിവുഡാണെന്നും സൂചനയുണ്ട്. അടുത്ത വര്‍ഷത്തോടെ ആഗോള നിലവാരമുള്ള സിനിമ - പ്രിയന്‍ ഉറച്ച തീരുമാനത്തിലാണ്.

ഇനി ഒരു മലയാളം സിനിമയെടുക്കാനുള്ള മൂഡ് തോന്നുന്നില്ലെന്നും അതിനാല്‍ തന്നെ ഇനി മലയാളത്തിലേക്കില്ലെന്നുമാണ് പ്രിയന്‍റെ പക്ഷം. മലയാള ചലച്ചിത്ര ലോകത്തേക്കുള്ള മടങ്ങിപ്പോക്കിനെ കോളജ് വിദ്യാര്‍ത്ഥി വീണ്ടും സ്കൂളിലേക്ക് പോകുന്നതിനോടാണ് പ്രിയന്‍ ഉപമിക്കുന്നതും. അതിനിടെ വാണിജ്യ സിനിമകള്‍ സംവിധാനം ചെയ്യാനില്ലെന്ന് പ്രിയന്‍ വ്യക്തമാക്കിയതായും സൂചനയുണ്ട്.

ചെന്നൈയില്‍ ലോകോത്തര നിലവാരമുള്ള സിനിമാ സ്റ്റുഡിയോ പ്രിയനുണ്ട്. അതുപയോഗിച്ച് നല്ല ചിത്രങ്ങള്‍ എടുക്കാനാണ് പ്രിയന്‍റെ തീരുമാനം. നിര്‍മ്മാണത്തിനും മറ്റാരും വേണ്ട. ഹാസ്യ സിനിമയെടുക്കുന്ന വ്യക്തിയില്‍ നിന്ന് ലോക പ്രശസ്ത സിനിമകളുടെ സംവിധായകന്‍ എന്ന പെരുമയിലേക്ക് നടന്നുകയറുകയാണ് പ്രിയന്‍റെ ലക്ഷ്യം.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :