പൃഥ്വിരാജിന്‍റെ കര്‍ണനല്ല മമ്മൂട്ടിയുടെ കര്‍ണന്‍ !

Karnan, Prithviraj, Mammootty, Mohanlal, Madhupal, കര്‍ണന്‍, പൃഥ്വിരാജ്, മമ്മൂട്ടി, മോഹന്‍ലാല്‍, മധുപാല്‍
Last Modified ബുധന്‍, 27 ജനുവരി 2016 (14:55 IST)
മഹാഭാരതത്തിലെ കര്‍ണന്‍ എന്ന ധീരകഥാപാത്രത്തില്‍ നിന്ന് നൂറ് സിനിമകളെങ്കിലും സൃഷ്ടിക്കാം. കര്‍ണന്‍റെ ജീവിതം അങ്ങനെ തന്നെ സിനിമയാക്കിയ സിനിമകള്‍ പല ഭാഷകളിലും നേരത്തേ തന്നെ വന്നിട്ടുണ്ട്. കര്‍ണനെ സമകാലീനാവസ്ഥകളിലൂടെ വരച്ചിട്ട ദളപതിയുള്‍പ്പടെയുള്ള സിനിമകളും കാണാം.

ഇപ്പോള്‍ മലയാളത്തില്‍ ഒരേസമയം രണ്ട് കര്‍ണന്‍ സിനിമകള്‍ വരുന്നു എന്നത് പ്രധാന വാര്‍ത്തയായി കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി നമ്മുടെ മുമ്പിലുണ്ട്. മമ്മൂട്ടിയും പൃഥ്വിരാജുമാണ് വ്യത്യസ്തമായ പ്രൊജക്ടുകളില്‍ കര്‍ണനായി അഭിനയിക്കാനൊരുങ്ങുന്നത്.

ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് ഈ രണ്ട് സിനിമകള്‍ക്കും വ്യത്യസ്തങ്ങളായ ആഖ്യാനമായിരിക്കും. കര്‍ണന്‍റെ മുപ്പതാം വയസിലെ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് പൃഥ്വിരാജിന്‍റെ സിനിമ സഞ്ചരിക്കുക എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാഭാരത യുദ്ധത്തിനും കര്‍ണന്‍റെ ജീവിതത്തിലെ അവസാനഘട്ടത്തിനുമായിരിക്കും മമ്മൂട്ടിയുടെ കര്‍ണന്‍ പ്രാധാന്യം നല്‍കുക എന്നും റിപ്പോര്‍ട്ടുണ്ട്.

മമ്മൂട്ടിയുടെ കര്‍ണന്‍ സംവിധാനം ചെയ്യുന്നത് മധുപാലാണ്. ‘കര്‍ണന്‍’ എന്നുതന്നെ പേരിട്ട പൃഥ്വിരാജ് സിനിമ അണിയിച്ചൊരുക്കുന്നത് ആര്‍ എസ് വിമല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :