aparna|
Last Modified ബുധന്‍, 8 നവംബര്‍ 2017 (10:06 IST)
അടുത്തിടെ ഇറങ്ങിയ വിജയ് ചിത്രം മെർസലിനു തടയിടലുമായി ബിജെപി രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ നിന്നും ബിജെപി വിരുദ്ധ ഡയലോഗുകൾ വെട്ടിമാറ്റണമെന്നതായിരുന്നു അവരുടെ ആവശ്യം. ഇതോടെ ചിത്രത്തിനു പ്രസക്തി വർധിച്ചു. എല്ലാവരും കൂടെ ആ ചിത്രത്തെ വിജയിപ്പിക്കുകയും ചെയ്തു.
ഇപ്പോഴിതാ, ബോളിവുഡ് ചിത്രം പദ്മാവതിയ്ക്കും വിലങ്ങു തടിയായി എത്തിയിരിക്കുകയാണ് ബിജെപി. ഡിസംബര്‍ ഒന്നിന് പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രത്തിനെതിരെ ബിജെപി രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ അഗ്‌നിക്കിരയാക്കുമെന്നാണ് ഹൈദരബാദിലെ ഗോഷ്മഹല്‍ എംഎല്‍എയായ ടി.രാജ സിംഗിന്റെ ഭീഷണി. ചിത്രത്തില്‍ ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുവെന്നാരോപിച്ചാണ് എംഎല്‍എയുടെ ഭീഷണി.
ചിത്രത്തിനെതിരെയുള്ള എല്ലാവിധ പ്രതിഷേധങ്ങള്‍ക്കും മുന്‍പന്തിയില്‍ താന്‍ ഉണ്ടാകുമെന്നും ചിത്രത്തിന്റെ റിലീസ് തടയണമെന്നും രാജ ആഹ്വാനം ചെയ്തു. രജപുത്ര റാണി പദ്മാവതിയും ഡല്‍ഹി സുല്‍ത്താന്‍ അലാവുദീന്‍ ഖില്‍ജിയും തമ്മില്‍ ബന്ധമുണ്ടെന്ന രീതിയില്‍
സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നു എന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു.