Last Modified വ്യാഴം, 26 നവംബര്‍ 2015 (18:31 IST)
പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയ്ക്ക് ‘ജയിംസ് ആന്റ് ആലീസ്’ എന്ന് പേരിട്ടു. ക്യാമറാമാനായ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു റൊമാന്റിക് ത്രില്ലറായിരിക്കും ഈ സിനിമയെന്നാണ് സൂചന.
സുജിത് വാസുദേവിന്റെ തന്നെ കഥയ്ക്ക് തിരക്കഥ രചിക്കുന്നത് ഡോ. എസ് ജനാര്ദ്ദനന്. ജയിംസ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആലീസായി
വേദിക അഭിനയിക്കുന്നു.
ധാര്‍മ്മിക് ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമ പീരുമേട്, കൊച്ചി, തിരുവല്ല, ആലപ്പുഴ എന്നിവിടങ്ങളില്‍ ചിത്രീകരിക്കും. ഏറെ തിരക്കുകളുള്ള ഒരു ഭാര്യയുടെയും ഭര്‍ത്താവിന്റെയും കുടുംബജീവിതത്തിലെ പ്രശ്നങ്ങളാണ് രസകരമായി ഈ ചിത്രത്തിലൂടെ സുജിത് വാസുദേവ് പറയുന്നത്.
സുധീര്‍ കരമന, സായ്കുമാര്, സിജോയ് വര്‍ഗീസ്, മഞ്ജു പിള്ള, പാര്‍വതി നായര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോപി സുന്ദറാണ് സംഗീതം. സുജിത് വാസുദേവ് തന്നെ ക്യാമറ ചലിപ്പിക്കുന്ന സിനിമ മാര്‍ച്ചില്‍ പ്രദര്‍ശനത്തിനെത്തും.
ദൃശ്യം, പാപനാശം തുടങ്ങിയ വമ്പന്‍ സിനിമകളുടെ ക്യാമറാമാനാണ് സുജിത് വാസുദേവ്. പൃഥ്വിരാജിന്റെ മെമ്മറീസ്, സിറ്റി ഓഫ് ഗോഡ്, സെവന്ത് ഡേ, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി തുടങ്ങിയ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നതും സുജിത്താണ്.