ജയസൂര്യ അടച്ച കുഴി ഇന്നും അതേപോലെ തന്നെ!

ജയസൂര്യ അടച്ച ആ കുഴി ഇന്നും അതുപോലെ തന്നെ, എന്തുചെയ്യണമെന്ന് അറിയാതെ ജോയി താക്കോൽക്കാരൻ!

aparna| Last Modified തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (13:46 IST)
രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത് അഭിനയിച്ച പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രം ആരാധകർ സ്വീകരിച്ച സിനിമയാണ്. നമ്മുടെ റോഡുകളുടെ ദുരവസ്ഥയെ കുറിച്ചാണ് കൈകാര്യം ചെയ്തത്.

റോഡുകളുടെ മോശം അവസ്ഥയെ കുറിച്ച് പറഞ്ഞ ജയസൂര്യ ജീവിതത്തിലും അത് നടപ്പിലാക്കിയിരുന്നു. എറണാകുളത്തെ റോഡിലിറങ്ങി താരം കുഴി അടച്ചതും വാർത്തയായിരുന്നു. ഇതു റിലേറ്റ് ചെയ്യുന്ന സീനുകൾ ചിത്രത്തിലും ഉണ്ടായിരുന്നു.

ഇപ്പോഴും ഇതേ വിഷയമാണ് പുണ്യാളൻ ടീം പറയുന്നത്. ഇത്തവണ പ്രശ്നക്കാരനും കുഴി തന്നെ. അതും നാലു വർഷം മുൻപത്തെ കുഴി. ഇതേ കുഴിയെ കുറിച്ച് വീണ്ടും സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ രഞ്ജിത് ശങ്കർ. നാലു വർഷം മുൻപ് റോഡിലുണ്ടായിരുന്ന കുഴി ഇപ്പോഴും അവിടെ അതേപടിയുണ്ടെന്നാണ് ചിത്രം സഹിതം അദ്ദേഹം പറയുന്നത്.

പുണ്യാളന്റെ രണ്ടാം ഭാഗവുമായി എത്തുമ്പോഴും കുഴി അതുപോലെ തന്നെ കിടക്കുന്നു എന്നതാണ് ചർച്ച ചെയ്യേണ്ട വിഷയം. പുണ്യാളന്‍ വെള്ളവുമായിട്ടാണ് ജോയിയും ഗ്രീനുവുമൊക്കെ രഞ്ജിത്ത് ശങ്കറിനൊപ്പമെത്തുന്നത്. നവംബറില്‍ 17–ന് ചിത്രം തിയറ്ററുകളിലെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :