BIJU|
Last Modified ചൊവ്വ, 4 ഏപ്രില്‍ 2017 (15:02 IST)
ഗ്രേറ്റ്ഫാദര്‍ തരംഗമാണ് എങ്ങും. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി ഹനീഫ് അദേനി സംവിധാനം ചെയ്ത ഈ മമ്മൂട്ടിച്ചിത്രം മാറിയിരിക്കുകയാണ്. അഞ്ചുദിനം കൊണ്ട് 25 കോടിയും കടന്ന് കളക്ഷന്‍ കുതിക്കുമ്പോള്‍ ഈ സിനിമയിലെ ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രമായി സംവിധായകന്‍ ആദ്യം ആലോചിച്ചത് മമ്മൂട്ടിയെ അല്ല എന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്.
പൃഥ്വിരാജിനെ നായകനാക്കി ഈ സിനിമ ചെയ്യാനായിരുന്നു ഹനീഫ് അദേനിയുടെ പദ്ധതി. ഇതിനായി പൃഥ്വിയോട് കഥ പറഞ്ഞു. എന്നാല്‍ കഥ കേട്ട പൃഥ്വിരാജ് ‘ഇത് മമ്മൂക്ക ചെയ്താല്‍ നന്നാവും’ എന്നാണ് അഭിപ്രായപ്പെട്ടത്. മാത്രമല്ല, ഈ പ്രൊജക്ട് നിര്‍മ്മിക്കാനും പൃഥ്വി തയ്യാറായി.
ഒരു സിനിമയെക്കുറിച്ചുള്ള പൃഥ്വിരാജിന്‍റെ ദീര്‍ഘവീക്ഷണമാണ് ഈ സംഭവത്തിലൂടെ വെളിപ്പെടുന്നത്. മമ്മൂട്ടി ആയിരുന്നില്ല താരമെങ്കില്‍ ഗ്രേറ്റ്ഫാദറിന് ഇത്രയും വലിയ ബിസിനസ് നടക്കുമായിരുന്നില്ല. ഇന്ത്യയെങ്ങും ഇത്രവലിയ ആഘോഷവിജയമായി ഇത് മാറുമായിരുന്നില്ല.
100 കോടി ക്ലബിലേക്ക് മലയാളത്തിന്‍റെ രണ്ടാമത്തെ സംഭാവനയായി ഈ സിനിമ മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അത് എത്രദിവസത്തിനുള്ളില്‍ സംഭവിക്കുമെന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.