സയന്‍സ്‌ഫിക്ഷന്‍ പ്രണയകഥ പറഞ്ഞ 'ലൗസ്റ്റോറി 2050' ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തുമ്പോള്‍ ‘ബോളിവുഡിന്‍റെ ബെബോ’ എന്ന കരീന കപൂര്‍ ഉള്ളില്‍ ചിരിക്കുകയാവാം.
സിനിമ തെരഞ്ഞെടുക്കാനുള്ള സ്വന്തം കഴിവില്‍ കരീനക്ക് ഇനി അഭിമാനിക്കാം. കരീനക്ക് പകരം പ്രിയങ്ക ചോപ്രയാണ് ചിത്രത്തില്‍ അഭിനയിച്ചത്.
ഹര്‍മാന്‍ ബാവേജയുടെ കൊട്ടിഘോഷിക്കപ്പെട്ടുവന്ന ‘ലൗസ്റ്റോറി 2050’ കഥകേട്ടേതോടെ കരീന ഒഴിവാക്കുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ വന്ന കരീനയുടെ തഷന്‍ പൊട്ടിപൊളിഞ്ഞ സാഹചര്യത്തില്‍ ‘ലൗസ്റ്റോറി’യില്‍ കൂടി അഭിനയിച്ചിരുന്നെങ്കില്‍ കരീനക്ക് ബോളിവുഡില്‍ കഷ്ടകാലം ആരംഭിച്ചേനെ.
അമ്മ പാമ്മ ബെവേജ നിര്‍മ്മിച്ച ചിത്രം അച്ഛന്‍ ഹാരി ബെവേജ സംവിധാനം ചെയ്‌തപ്പോള്‍ മകന്‍ ഹര്‍മ്മന്‍ ബവേജക്ക് ‘ലൗസ്‌റ്റോറി’ കയ്‌പേറിയ തുടക്കമായി. 2050ലെ പ്രണയകഥ പറയുന്ന ചിത്രത്തിന് വേണ്ടി കോടികള്‍ ചെലവഴിച്ചാണ് അനിമേഷനുകള്‍ തയ്യാറാക്കിയത്.
ഋത്വിക് റോഷന് സമാനമായ നൃത്തച്ചുവടുമായി പ്രത്യക്ഷപ്പെട്ടിട്ടും ഹര്‍മ്മാനെ ബോളിവുഡ് അംഗീകരിച്ചില്ല. ചെമ്പന്‍ മുടിയില്‍ സയന്‍സ് ഫിക്ഷന്‍ സുന്ദരിയായി വന്ന പ്രിയങ്ക ഇപ്പോള്‍ ദു:ഖിക്കുന്നുണ്ടാകണം.
WEBDUNIA|
ചിത്രത്തിന്‍റെ നിര്‍മ്മാണഘട്ടത്തില്‍ എല്ലാം കരീനയുടെ നഷ്ടം പ്രിയങ്കയുടെ നേട്ടമാകുന്നു എന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ചിത്രം തിയേറ്ററുകളില്‍ എത്തിയതോടെ കാര്യങ്ങള്‍ കരീന പ്രവചിച്ചത് പോലെ സംഭവിച്ചു.