കഥ കേട്ട് മമ്മൂട്ടിക്ക് ആവേശമായി, സിനിമ ഇറങ്ങിയപ്പോള്‍ പൊട്ടി!

ആ കഥ കേട്ടപ്പോള്‍ മമ്മൂട്ടി തിരക്കഥാകൃത്തിനെ കെട്ടിപ്പിടിച്ചു, പക്ഷേ... !

Mammootty, Shaji Kailas, A K Sajan, Joshiy, Fazil, മമ്മൂട്ടി, ഷാജി കൈലാസ്, എ കെ സാജന്‍, ജോഷി, ഫാസില്‍
Last Modified വ്യാഴം, 16 ഫെബ്രുവരി 2017 (10:25 IST)
മമ്മൂട്ടിയുടെ കരിയറില്‍ കയറ്റിറക്കങ്ങള്‍ പതിവാണ്. വമ്പന്‍ ഹിറ്റുകളും വന്‍ തകര്‍ച്ചകളും ഇടകലര്‍ന്നതാണ് മഹാനടന്‍റെ ചലച്ചിത്ര ജീവിതം. ദി കിംഗ്, വല്യേട്ടന്‍ തുടങ്ങിയ ഷാജി കൈലാസ് - മമ്മൂട്ടിച്ചിത്രങ്ങള്‍ മെഗാഹിറ്റുകളായിരുന്നു. എന്നാല്‍ വല്യേട്ടന് ശേഷം ഒമ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞ് മമ്മൂട്ടിയും ഷാജി കൈലാസും ഒന്നിച്ചപ്പോള്‍ സംഭവിച്ചത് കനത്ത പരാജയം.

‘ദ്രോണ’ എന്ന സിനിമയെക്കുറിച്ചാണ് പറഞ്ഞുവന്നത്. എ കെ സാജന്‍ മമ്മൂട്ടിക്ക് വേണ്ടി ആദ്യമായി എഴുതിയ തിരക്കഥയായിരുന്നു ദ്രോണ. (‘ധ്രുവം’ എന്ന സിനിമയുടെ കഥ മാത്രമായിരുന്നു സാജന്‍റേത്, തിരക്കഥ എസ് എന്‍ സ്വാമിയായിരുന്നു).

ചട്ടമ്പിനാട് എന്ന സിനിമയുടെ പഴനിയിലെ ലൊക്കേഷനില്‍ വച്ചാണ് സാജന്‍ ‘ദ്രോണ’യുടെ കഥ മമ്മൂട്ടിയോട് പറഞ്ഞത്. കഥ വായിച്ചുകേട്ടപ്പോള്‍ ആലിംഗനത്തോടെയാണ് മമ്മൂട്ടി തന്‍റെ പുതിയ തിരക്കഥാകാരനെ സ്വീകരിച്ചത്!

എന്നാല്‍ സാജന്‍ അത് തിരക്കഥയാക്കിയപ്പോള്‍ കഥയിലുണ്ടായിരുന്നത്ര ത്രില്‍ ഉണ്ടായിരുന്നില്ല. ഷാജി കൈലാസ് സംവിധാനം ചെയ്ത മോശം ചിത്രങ്ങളുടെ പട്ടികയില്‍ ദ്രോണ ഉള്‍പ്പെട്ടു. പടം എട്ടുനിലയില്‍ പൊട്ടുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :