എന്‍റെ സിനിമകളിലും ‘ചിറകൊടിഞ്ഞ കിനാവുകള്‍’ ഉണ്ട്: മമ്മൂട്ടി

Mammootty, Chirakodinja Kinavukal, Kunchacko Boban
Last Modified വെള്ളി, 22 മെയ് 2015 (12:05 IST)
മലയാള സിനിമയ്ക്ക് ഒരു ഷോക്ക് ട്രീറ്റുമെന്‍റ്. അതായിരുന്നു ‘ചിറകൊടിഞ്ഞ കിനാവുകള്‍’. മലയാള സിനിമയില്‍ ഇന്ന് നിലനില്‍ക്കുന്ന ക്ലീഷേകളെയെല്ലാം കളിയാക്കിക്കൊണ്ടുള്ള ഈ സ്പൂഫ് ചിത്രം വലിയ ജനപ്രീതിനേടി. എന്നാല്‍ ഒരു സ്പൂഫ് ചിത്രം എന്നതിലുപരിയായി വിലയിരുത്തപ്പെടേണ്ട സിനിമയാണ് ചിറകൊടിഞ്ഞ കിനാവുകളെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി പറയുന്നു.

“ചിറകൊടിഞ്ഞ കിനാവുകള്‍ ഒരു വെറും സ്പൂഫ് ചിത്രം മാത്രമല്ല. മലയാള സിനിമയിലെ ഒരു നാഴികക്കല്ലെന്നോ വിളക്കുമരമെന്നോ ഒക്കെ അതിനെ വിശേഷിപ്പിക്കാം. ക്ലീഷേകള്‍ നിറഞ്ഞ മലയാള സിനിമയ്ക്ക് വഴികാട്ടിയായാണ് അത് നില്‍ക്കുന്നത്” - മമ്മൂട്ടി വ്യക്തമാക്കി.

തന്‍റെ സിനിമകളിലും ഇത്തരം ക്ലീഷേകള്‍ സംഭവിക്കുന്നുണ്ടെന്നും മമ്മൂട്ടി പറയുന്നു.

കൌതുകകരമായ കാര്യം, മമ്മൂട്ടി നായകനായ ‘അഴകിയ രാവണന്‍’ എന്ന സിനിമയിലെ ഒരു പ്രധാന കോമഡിരംഗത്തില്‍നിന്നുമാണ് ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന സിനിമതന്നെയുണ്ടായത് എന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :