ആ മോഹം നടക്കില്ല, മമ്മൂട്ടിയേയും ദിലീപിനേയും അതിനു കിട്ടില്ല?!

മമ്മൂട്ടിയേയും ദിലീപിനേയും തമ്മിൽ തല്ലിക്കാൻ സമ്മതിക്കില്ല!

aparna| Last Modified വ്യാഴം, 5 ഒക്‌ടോബര്‍ 2017 (11:50 IST)
മലയാള സിനിമയിൽ വർഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ് മെഗാസ്റ്റാർ മമ്മൂട്ടിയും ജനപ്രിയ നായകൻ ദിലീപും. ദിലീപ് - കാവ്യ വിവാഹത്തിലും മമ്മൂട്ടി ഉണ്ടായിരുന്നു. ദിലീപിനേയും മമ്മൂട്ടിയേയും തമ്മിൽ തെറ്റിക്കാൻ ശ്രമിക്കുന്നവരുടെ ഉദ്ദെശം നടക്കില്ലെന്ന് ആരാധകർ പറയുന്നു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടപ്പോൾ മമ്മൂട്ടിയടക്കമുള്ള താരസംഘടനയിലെ അംഗങ്ങൾ യോഗം ചേരുകയും ദിലീപിനെ അമ്മയിലെ പ്രാഥമിക അംഗത്വത്തിൽ നിന്നുതന്നെ പുറത്താക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പൃഥ്വിരാജിനും മമ്മൂട്ടിക്കുമെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച് നടൻ ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു.

കുറ്റാരോപിതനായപ്പോഴേക്കും ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്നും പിരിച്ചുവിട്ടത് ശരിയായില്ലെന്നും 'പൃഥ്വിരാജിനെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് മമ്മൂട്ടി ഇത് ചെയ്തതെന്നും ഗണേഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് ദിലീപും മമ്മൂട്ടിയും തമ്മിലുള്ള ബന്ധം വഷളാക്കാൻ ആരും നോക്കേണ്ടെന്നും ഫാൻസ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :