ആദ്യം പ്രണവ് മോഹന്‍ലാലുമായി പ്രണയം ? ഇപ്പോള്‍ ഇതാ ആ നടിയുടെ വിവാഹ നിശ്ചയവും കഴിഞ്ഞു !

പ്രണവ് മോഹന്‍ലാലുമായി പ്രണയത്തിലാണെന്ന് പറഞ്ഞ നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

jyothi krishna, marriage, malayalam film, malayalam cinema, malayalam movie, photo, മലയാളം, സിനിമ, ജ്യോതി കൃഷ്ണ, വിവാഹം, ഫോട്ടോ
സജിത്ത്| Last Updated: ശനി, 27 മെയ് 2017 (14:52 IST)
മലയാളത്തിലെ മറ്റൊരു നടി വിവാഹിതയാകുന്നു. ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടി ജ്യോതി കൃഷ്ണയാണ് വിവാഹിതയാകുന്നത്. വെള്ളിയാഴ്ചയായിരുന്നു ജ്യോതി കൃഷ്ണയുടെ വിവാഹ നിശ്ചയം. നടി രാധികയുടെ സഹോദരന്‍ ആരുണ്‍ ആനന്ദ് രാജയാണ് വരന്‍. ദുബായിലാണ് അരുണ്‍ ജോലി ചെയ്യുന്നത്.

വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമെ ജ്യോതി ചെയ്തിട്ടുള്ളൂവെങ്കിലും എല്ലാ നായികമാരെയും പോലെ ജ്യോതി കൃഷ്ണയുടെ പേരും ഗോസിപ്പു കോളങ്ങളില്‍ ഇടം പിടിച്ചിരുന്നു. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആയിരുന്നു ആ ഗോസിപ്പിലെ നായകന്‍. ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് പ്രണവുമായുള്ള ജ്യോതി കൃഷ്ണയുടെ പ്രണയ ഗോസിപ്പുകള്‍ പുറത്തെത്തിയത്.

ലൈഫ് ഓഫ് ജോസൂട്ടിയുടെ സഹ സംവിധായകനായിരുന്നു പ്രണവ്. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് ജ്യോതി പറയുന്നത്. വിവാഹ ശേഷം ഇപ്പോള്‍ നായികമാര്‍ ധാരാളം സിനിമയിലേക്ക് വരുന്നുണ്ട്. എന്നാല്‍ വിവാഹ ശേഷം അഭിനയിക്കുമോ എന്ന കാര്യത്തില്‍ ജ്യോതി പ്രതികരിച്ചിട്ടില്ല. അഭിനയത്തോട് എതിര്‍പ്പില്ലാത്ത കുടുംബമായതിനാല്‍ നല്ല വേഷം കിട്ടിയാല്‍ ജ്യോതി ഇനിയും അഭിനയിക്കുമെന്നാണ് അറിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :