ബ്രസീൽ മടങ്ങുന്നു, ഫ്രാൻസിനോട് പൊരുതാൻ ബെൽജിയം സെമിയിൽ

ബ്രസീൽ മടങ്ങുന്നു, ഫ്രാൻസിനോട് പൊരുതാൻ ബെൽജിയം സെമിയിൽ

കസാൻ| Rijisha M.| Last Modified ശനി, 7 ജൂലൈ 2018 (07:51 IST)
മഞ്ഞപ്പടയെ മുട്ടുകുത്തിച്ച് ബെൽജിയം ലോകകപ്പ് സെമിയിലേക്ക് കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബൽജിയത്തിന്റെ ജയം ഉറപ്പാക്കിയത്. ആദ്യപകുതിയിൽ വഴങ്ങിയ രണ്ടു ഗോളുകളാണ് ബ്രസീലിന്റെ വിധി നിർണയിച്ചത്. രണ്ടാം പകുതിയിൽ ആവേശത്തോടെ കളിച്ചെങ്കിലും വിജയം തൊടാനായില്ല.

ലോകകപ്പ് ചരിത്രത്തിൽ ഇത് രണ്ടാംതവണയാണ് ബെൽജിയം സെമി കളിക്കുന്നത്. സെമിയിൽ ഇറങ്ങുമ്പോൾ ഫ്രാൻസാണ് ബെൽജിയത്തിന്റെ എതിരാളികൾ. അതേസമയം, തുടർച്ചയായ നാലാം തവണയാണ് യൂറോപ്യൻ രാജ്യത്തോട് തോറ്റ് ലോകകപ്പിൽ പുറത്താകുന്നത്.

രണ്ടാം പകുതിയിൽ തകർത്തു കളിച്ചെങ്കിലും ബെൽജിയത്തിന്റെ ഉറച്ച പ്രതിരോധം ബ്രസീലിന് തകർക്കാനായത് ഒരു തവണ മാത്രമാണ്. ഫ്രാൻസും ബെൽജിയവും സെമി ഉറപ്പാക്കിയപ്പോൾ‍, ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ പോരാട്ടങ്ങളിൽ ഇംഗ്ലണ്ട് സ്വീഡനെയും റഷ്യ ക്രൊയേഷ്യയെയും നേരിടും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :