മോസ്‌കോ|
jibin|
Last Modified തിങ്കള്‍, 2 ജൂലൈ 2018 (15:21 IST)
പ്രതിരോധത്തിലെ പോരായ്‌മയാണ് റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്ക് തിരിച്ചടിയായതെന്ന് ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. പ്രതിരോധത്തില്‍ മുമ്പിട്ട് നില്‍ക്കാന്‍ ടീമിനായില്ല. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയുടെ ശക്തി പ്രതിരോധമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോകകപ്പില്‍ ഹവിയർ മഷരാനോയായിരുന്നു പ്രതിരോധക്കോട്ട കാത്തത്. റഷ്യന്‍ ലോകകപ്പില്‍ കളിക്കാനിറങ്ങിയപ്പോള്‍ അദ്ദേഹത്തിന് 34വയസായി. അതോടെ കളിയുടെ മൂര്‍ച്ചയും കുറഞ്ഞുവെന്നും ഇതിഹാസം കൂട്ടിച്ചേര്‍ത്തു.
ടീമിന്റെ പുറത്താകാലില്‍ ലയണല്‍ മെസി കുറ്റക്കാരനല്ല. രണ്ടോ മൂന്നോ കളിക്കാരുടെ മാർക്കിങ്ങിനു നടുവിലായിരുന്നു അവന്‍ എല്ലായ്‌പ്പോഴും. പരിശീലകന്‍ സാംപോളിയുടെ ടീം സെലക്ഷനും പാളിയ തന്ത്രങ്ങളും ടീമിന് തിരിച്ചടിയായെന്നും മറഡോണ വ്യക്തമാക്കി.
അര്‍ജന്റീനയുടെ മധ്യനിരയുടെ പ്രകടനം മോശമായിരുന്നു. കരുത്തരായ ഫ്രാൻസുമായി പെനൽറ്റിഗോൾ വഴങ്ങിയ ശേഷം 2–1 ലീഡ് നേടാനായത് അർജന്റീനയ്ക്കു മുതലാക്കാനായില്ല. അതിനു കാരണം പ്രതിരോധത്തിലെ പാളിച്ചകളായിരുന്നുവെന്നും മറഡോണ തുറന്നു പറഞ്ഞു.